Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിഭാഷകന്​ മർദനം:...

അഭിഭാഷകന്​ മർദനം: എസ്​.ഐ അടക്കം പൊലീസുകാർക്ക്​ ഹൈകോടതി നോട്ടീസ്​

text_fields
bookmark_border
Kerala Police
cancel

കൊച്ചി: നടക്കാനിറങ്ങിയ അഭിഭാഷകനെ മർദിച്ച കേസിൽ എസ്.ഐ അടക്കം മൂന്ന്​ പൊലീസുകാർക്ക്​ ഹൈകോടതിയുടെ നോട്ടീസ്​. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകൻ പി. ജഗദീഷ്​ നൽകിയ ഹരജിയിലാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകനെ മർദിച്ചെന്ന കേസിൽ ഫറോക്ക് എസ്​.ഐ അടക്കമുള്ളവർക്ക്​ ജസ്റ്റിസ് എൻ. നഗരേഷ്​ നോട്ടീസ്​ ഉത്തരവായത്​.

കേസിന്റെ ആവശ്യത്തിനായി നോട്ടീസ് നൽകി മാത്രമേ ഹരജിക്കാരനെ വിളിപ്പിക്കാവൂവെന്നും കോടതി നിർദേശിച്ചു. ഒക്ടോബർ ഒന്നിനും ഒമ്പതിനുമായി രണ്ടുതവണ തനിക്കെതിരെ പൊലീസിന്റെ അതിക്രമം ഉണ്ടായെന്നാണ് ഹരജിക്കാരന്‍റെ ആരോപണം.

റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽവെച്ച് കക്ഷിയുമായി സംസാരിക്കുമ്പോഴായിരുന്നു ആദ്യതവണ പൊലീസിന്റെ അതിക്രമമുണ്ടായത്​. റോഡിൽവെച്ച് കലഹമുണ്ടാക്കാൻ ശ്രമിച്ചെന്ന്​ ആരോപിച്ചായിരുന്നു ഈ സംഭവം. അപ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നു. രാത്രി നടക്കാനിറങ്ങിയപ്പോഴാണ്​ രണ്ടാമത്​ പൊലീസ്​ അതിക്രമത്തിനിരയായത്​. പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policelawyer attacked
News Summary - High court notice to policemen including SI for beating lawyer
Next Story