നടിക്കെതിരായ ആക്രമണം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതെന്ന് ഹൈകോടതി
text_fieldsകൊച്ചി: നടിക്കുനേരെ നടന്ന ആക്രമണം ക്രൂരവും പൈശാചികവും സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈകോടതി. യുവനടിയെ ദേശീയപാതയിൽനിന്ന് തട്ടിയെടുത്ത് ഒാടുന്ന കാറിൽ രണ്ടര മണിക്കൂറോളം പീഡനത്തിനിരയാക്കി അത് വീഡിയോയിൽ പകർത്തിയ സംഭവം ഏറെ ഗൗരവമുള്ളതാണ്. കേസിലെ പ്രതിയായ നടൻ ദിലീപിെൻറ ജാമ്യഹരജിയിന്മേലുള്ള വിധിന്യായത്തിലാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം.
ജാമ്യഹരജി തള്ളാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി മുഖവിലക്കെടുത്തു. ഗൂഢാലോചന രഹസ്യമായിട്ടായിരിക്കുമെന്നതിനാൽ നേരിട്ട് തെളിവുകൾ അപൂർവമായേ ഉണ്ടാകൂവെന്ന പ്രോസിക്യൂഷൻ വാദം വിധിന്യായത്തിൽ എടുത്തുപറയുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹരജിക്കാരന് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മുഖ്യ പ്രതിയായ പൾസർ സുനിയെ തനിക്കറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള ദിലീപിെൻറ ആദ്യ നിലപാടിെൻറ തുടർച്ചയായാണ് ഹരജിക്കാരനെതിരെ അന്വേഷണം നടന്നത്. ബ്ലാക്ക്മെയിൽ സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത് കേസിൽ ദിലീപിെൻറ പങ്കാളിത്തം വെളിപ്പെടുന്നതിനു മുമ്പുള്ള ബുദ്ധിപരമായ നീക്കമായിരുന്നുവെന്ന പ്രോസിക്യൂഷൻ വാദം കോടതി എടുത്തുകാട്ടി.
ഹരജിക്കാരന് കുറ്റകൃത്യം നടത്തുന്നതുസംബന്ധിച്ച് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്ന വാദവും കോടതി പരിഗണിച്ചു. തെൻറ കുടുംബബന്ധം ശിഥിലമായതിനുപിന്നിൽ നടിക്ക് പങ്കാളിത്തമുണ്ടെന്നുറപ്പിച്ച് അതിെൻറ വൈരാഗ്യം തീർക്കാനായിരുന്നു ഇൗ കുറ്റൃത്യം നടത്തിയെതന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഹരജിക്കാരനും പീഡനത്തിനിരയായ നടിയും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഏറെയുണ്ട്. ഹരജിക്കാരെൻറ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുശേഷം സിനിമയിൽ ലഭിക്കേണ്ട ഒേട്ടറെ അവസരങ്ങൾ നഷ്ടപ്പെട്ടതായും ഇത് നടിയുടെ അഭിനയജീവിതത്തെ ബാധിച്ചതായും ഇതേ മേഖലയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്.
ഗൂഢാലോചനയുടെ ഭാഗമായി ഹരജിക്കാരനും ഒന്നാംപ്രതിയും അഞ്ചിടങ്ങളിൽ കണ്ടതിന് തെളിവുകളുണ്ട്. ഒരു ഹോട്ടലിൽവെച്ചാണ് വലിയ തുക അഡ്വാൻസായി നൽകിയത്. ഹരജിക്കാരെൻറ പേരിൽ മുറി ബുക്ക് ചെയ്തതിെൻറ തെളിവായി ഹോട്ടൽ രേഖകളുണ്ട്. ഇൗ അഞ്ചിടങ്ങളിലും ഒരേസമയം ഹരജിക്കാരനും ഒന്നാംപ്രതിയും ഒന്നിച്ചുണ്ടായിരുന്നുവെന്നതിന് ടവർ ലൊക്കേഷനും ഫോൺ കാൾ വിശദാംശങ്ങളും തെളിവായുണ്ട്. ഹരജിക്കാരനെതിെര സാക്ഷികളുടേതുൾപ്പെടെ മൊഴികളുമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് ഒന്നാംപ്രതി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകൾ പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
ജയിലിലേക്ക് ഒളിച്ചുകടത്തിയ മൊബൈൽ ഫോണിൽനിന്ന് സംശയിക്കപ്പെടുന്ന കുെറ പേരെ ഒന്നാംപ്രതി പലതവണ വിളിച്ചിട്ടുണ്ട്. ഇതിൽ ചിലർ ദിലീപിെൻറ അടുത്തയാൾക്കാരാണ്. പ്രതികളിലൊരാൾ ദിലീപിനെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുണ്ട്. സംഭവം ചിത്രീകരിച്ച മൊബൈൽ േഫാണും മെമ്മറി കാർഡും പ്രതികൾ ദിലീപുമായി ബന്ധപ്പെട്ടവർക്ക് കൈമാറാനുള്ള ശ്രമവും നടത്തിയിട്ടുണ്ടെന്ന േപ്രാസിക്യൂഷൻ വാദം കോടതിയും പരാമർശിക്കുന്നു.
മാനേജർ അപ്പുണ്ണിക്ക് ഒന്നാം പ്രതി വാട്സ്ആപ്പിലൂടെ അയച്ച കത്താണ് ബ്ലാക്ക് മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതെന്ന രീതിയിൽ ദിലീപ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇതൊരു ബ്ലാക്ക്മെയിൽ കത്തായി കരുതാനാവില്ലെന്ന വാദവും വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.