ഡോക്ടർമാരുടെ സമരം എന്തിനെന്ന് കോടതി
text_fieldsതിരുവനന്തപുരം: ഡോ. വന്ദനാ ദാസ് ജോലിക്കിടെ ആശുപത്രിയിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരം എന്തിനെന്ന് ഹൈകോടതി. വിഷയത്തെ കോടതി ഗൗരവമായാണ് കാണുന്നത്. പിന്നെ എന്തിനാണ് സമരം? സമരത്തെ കുറ്റം പറയുകയല്ല, വിഷയം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
സമരം അവസാനിപ്പിക്കുന്ന കാര്യം ഡോക്ടർമാരോട് സംസാരിക്കാമെന്ന് ഐ.എം.എ അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഹൗസ് സർജനായ ഡോണ്‍വന്ദനാ ദാസിന് ചികിത്സ തേടി വന്ന പ്രതിയുടെ കുത്തേറ്റത്. നിരവധി തവണ കുത്തേറ്റ വന്ദന മരിക്കുകയായിരുന്നു. ഇതേ തുടർന്ന് ഡോക്ർമാർ പ്രതിഷേധിച്ച് ഇന്നലെയും ഇന്നും പണിമുടക്കുകയാണ്. സംസ്ഥാനത്താകെ അത്യാഹിത വിഭാഗത്തിലൊഴികെ ഡോക്ടർമാർ പണിമുടക്കിലാണ്.
അതേസമയം, ഡോക്ടർമാരുടെ സുരക്ഷ സംബബന്ധിച്ച ചർച്ചകൾക്കായി ഐ.എം.എ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അതിനു പിന്നാലെ, ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു. വൈകീട്ട് 3.30നാണ് യോഗം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.