ഒാൺലൈൻ തട്ടിപ്പിലൂടെ വായ്പ അക്കൗണ്ടിലെ പണം നഷ്ടമായവർക്ക് മേൽ ബാധ്യത ചുമത്താനാവില്ല –ഹൈകോടതി
text_fieldsകൊച്ചി: ഒാൺലൈൻ തട്ടിപ്പിലൂടെ വായ്പ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട ഇടപാടുകാരന ുമേൽ നഷ്ടത്തിെൻറ ബാധ്യത ചുമത്താനാവില്ലെന്ന് ഹൈകോടതി. ഇത്തരം തട്ടിപ്പുകൾക്കി രയാവുന്ന ഇടപാടുകാർക്കുമേൽ നഷ്ടത്തിെൻറ ബാധ്യത ബാങ്കുകൾ ചുമത്തരുതെന്ന റിസർവ് ബാങ്ക് സർക്കുലർ വായ്പ അക്കൗണ്ടുകൾക്ക് ബാധകമാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടതിെൻറ ബാധ്യത ചുമത്തുന്നതിനെതിരെ മൂന്ന് ഇടപാടുകാർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
എറണാകുളം കടവന്ത്ര ടോണി എൻറർപ്രൈസസ് പ്രൊപ്രൈറ്റർ ടോണി ഡേവിസ്, ടോണി ലൈറ്റ്സ് പാർട്ണർ സഞ്ജയ് ഡേവിസ് ടോണി എന്നിവർക്ക് ഒാറിയൻറൽ ബാങ്കിലെ കാഷ് ക്രെഡിറ്റ് അക്കൗണ്ടിൽനിന്ന് 16.25 ലക്ഷം രൂപയും അയ്യപ്പൻകാവ് മൈൻഡ് സ്ട്രോങ് എച്ച്.ആർ സൊലൂഷൻസ് മാനേജിങ് പാർട്ണർ ചെറിയാൻ സി. കരിപ്പറമ്പിലിന് എച്ച്.ഡി.എഫ്.സി ബാങ്കിലെ കറൻറ് അക്കൗണ്ട്, സൗത്ത് ഇന്ത്യൻ ബാങ്കിലെ ഒാവർ ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയിൽനിന്ന് 23 ലക്ഷം രൂപയുമാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.