മെഡിക്കൽ പ്രവേശനം: സർക്കാർ നിശ്ചയിച്ച അഞ്ചു ലക്ഷം ഫീസ് തുടരാം -ഹൈകോടതി
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റിൽ ഫീസ് നിർണയസമിതി താൽക്കാലികമായി നിശ്ചയിച്ച അഞ്ചുലക്ഷം രൂപയെന്ന ഫീസ് നിരക്കിൽതന്നെ പ്രവേശനം നടത്താൻ ഹൈകോടതി ഉത്തരവ്. സമിതി പിന്നീട് ഫീസ് വര്‍ധിപ്പിക്കുകയാണെങ്കില്‍ വിദ്യാർഥികൾ അത് അടക്കേണ്ടിവരുമെന്നും ഫീസ് ഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു കോളജുമായും സർക്കാർ കരാർ ഒപ്പിടരുതെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. േകാളജ് അടിസ്ഥാനത്തിലെ പുതിയ ഫീസ് ഘടന സര്‍ക്കാര്‍ വ്യാഴാഴ്ച പരസ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഫീസ് നിർണയത്തിന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി രൂപവത്കരിച്ചതും കമ്മിറ്റിയുടെ ഉത്തരവും ഫീസ് നിശ്ചയിച്ച സര്‍ക്കാര്‍ ഓര്ഡിനന്സുമുൾപ്പെടെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരുകൂട്ടം ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
കൗണ്‍സലിങ് സമയത്ത് വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമീഷണറുടെ പേരില്‍ എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിന് കമീഷണര്‍ രസീത് നല്‍കണം. വിദ്യാര്‍ഥിക്ക് അനുവദിക്കുന്ന കോളജിെൻറ പേര് ഇതിൽ രേഖപ്പെടുത്തണം. ഇത് സമര്‍പ്പിക്കുന്ന വിദ്യാര്‍ഥിക്ക് പ്രവേശനം അനുവദിക്കണം. പിന്നീട് മറ്റേതെങ്കിലും കോളജിൽ പ്രവേശനം നല്കുകയാണെങ്കില് പഴയ രസീതിെൻറ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ രസീത് കമീഷണര്‍ നല്‍കണം. ആദ്യം പ്രവേശനം നല്കിയ കോളജ് പണം കൈപ്പറ്റിയെങ്കില്‍ അവര്‍ പുതിയ കോളജിന് ആ തുക കൈമാറണം. കൈപ്പറ്റിയിട്ടില്ലെങ്കില്‍ തുക നൽകേണ്ടത് എൻട്രൻസ് കമീഷണറാണ്.
സര്‍ക്കാറുമായി ഫീസ് ഘടന കരാര്‍ ഒപ്പിട്ട പരിയാരം മെഡിക്കല്‍ കോളജിൽ 10 ലക്ഷവും കാരക്കോണം സി.എസ്.ഐ, പെരിന്തല്‍മണ്ണ എം.ഇ.എസ് എന്നിവയില്‍ 11 ലക്ഷവും ഫീസ് നല്‍കേണ്ട വിദ്യാര്‍ഥികള്‍ അഞ്ചുലക്ഷത്തിെൻറ ഡി.ഡിക്ക് പുറമെ ബാക്കി തുകക്കുള്ള ബാങ്ക് ഗാരൻറി നല്‍കണം. തുടർനടപടികൾ ഹരജികളുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും.
ബുധനാഴ്ചവരെ മൂന്ന് കോളജ് മാത്രമാണ് കരാര്‍ ഒപ്പിട്ടതെന്ന് നിരീക്ഷിച്ചശേഷമാണ് ഇനി കോളജുകളുമായി കരാർ ഒപ്പിടേണ്ടതില്ലെന്ന് നിർദേശിച്ചത്. അതേസമയം, എൻ.ആർ.െഎ, മെറിറ്റ്, ബി.പി.എല്‍, എസ്.ഇ.ബി.സി എന്നിവരുടെ ഫീസിെൻറ കാര്യം കോടതി പരിഗണിച്ചില്ല. മെറിറ്റിലുള്ളവര്‍ക്ക് രണ്ടര ലക്ഷവും ബി.പി.എല്‍, എസ്.ഇ.ബി.സി എന്നിവര്‍ക്ക് 25,000 രൂപയുമാണ് ഫീസ്. എൻ.ആർ.െഎക്കാർ എൻ.ആർ.െഎ ഫീസാണ് നൽകേണ്ടത്.
രാേജന്ദ്രബാബു കമ്മിറ്റിയും ഉത്തരവും മാത്രമല്ല, ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്കാന് എൻ.ആർ.െഎ ഫീസ് വര്‍ധിപ്പിക്കുന്ന നടപടിയും സർക്കാറും സ്വാശ്രയ കോളജുകളും തമ്മിലെ കരാർ ഒപ്പിടലും ചോദ്യം ചെയ്യുന്ന ഹരജികളും പരിഗണനയിലുണ്ട്. കമ്മിറ്റി ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് സ്വാശ്രയ കോളജുകളും ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.