Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലവ്​ ഡെയിലിന്‍റെ...

ലവ്​ ഡെയിലിന്‍റെ അപ്പീൽ തള്ളി; ആറു മാസത്തിനകം ഒഴിയണം -ഹൈകോടതി

text_fields
bookmark_border
ലവ്​ ഡെയിലിന്‍റെ അപ്പീൽ തള്ളി; ആറു മാസത്തിനകം ഒഴിയണം -ഹൈകോടതി
cancel

കൊച്ചി: ലവ്​ ഡെയിൽ റിസോർട്ട്​​ സ്​ഥിതിചെയ്യുന്ന കണ്ണൻദേവൻ ഹിൽസ്​ വില്ലേജിലെ 22 സ​െൻറ്​ ഭൂമി ഒഴിഞ്ഞുകൊടുക്കാൻ കൈവശക്കാർക്ക്​ ഹൈകോടതി ആറുമാസത്തെ സമയം അനുവദിച്ചു. കൈയേറ്റ ഭൂമിയെന്നും അനധികൃത കൈമാറ്റമെന്നുമുള്ള പേരിൽ ഇൗ ഭൂമിയിൽനിന്ന്​ ഒഴിപ്പിക്കാനുള്ള റവന്യൂ അധികൃതരുടെ നടപടി ശരിവെച്ച​ സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ ഉടമസ്​ഥത അവകാശപ്പെടുന്ന വി.വി. ജോർജ്​ നൽകിയ അപ്പീലിലാണ്​ ഡിവിഷൻ ബെഞ്ച്​ ഉത്തരവ്​. എന്നാൽ, ഹരജിക്കാരുടേത്​ വ്യക്​തമായ കൈയേറ്റമാണെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അപ്പീൽ തള്ളി.

2018 മാർച്ച്​ 31​ഒാടെ ​െകട്ടിടം ഒഴിഞ്ഞ്​ ഭൂമി സഹിതം സർക്കാറിന്​ കൈമാറാനാണ്​ ഹരജിക്കാരോട്​ നിർദേശിച്ചിട്ടുള്ളത്​. ഇതുപ്രകാരം സമയബന്ധിതമായി ഒഴിഞ്ഞില്ലെങ്കിൽ ഹരജിക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന്​ ഡിവിഷൻ ബെഞ്ച്​ വ്യക്​തമാക്കി. കൈയേറിയ ഭൂമി ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട്​ റവന്യൂ അധികൃതർ നൽകിയ നോട്ടീസ്​ ചോദ്യം ചെയ്​താണ്​ ഹരജിക്കാരൻ ആദ്യം സിംഗിൾ ബെഞ്ചിനെ സമീപിച്ചത്​. റവന്യൂ അധികൃതരുടെ നടപടിയിൽ ഇടപെടാതിരുന്ന കോടതി കെട്ടിടവും സ്​ഥലവും ഒരു മാസത്തിനകം ഒഴിയണമെന്ന്​ നിർദേശിച്ചു. ഇതിനെതിരെയാണ്​ അപ്പീൽ നൽകിയത്​. 113 കുത്തകപ്പാട്ട കരാറുകാരുടെ കാര്യത്തിൽ പരിശോധന നടത്തി അവരുടെ കൈയേറ്റത്തിന്​ സാധുത നൽകാനുള്ള മുഖ്യമന്ത്രിയുടെ ​നേതൃത്വത്തിൽ നടന്ന യോഗത്തി​​െൻറ തീരുമാനം തങ്ങൾക്കും ബാധകമാക്കണമെന്ന ആവശ്യം അപ്പീലിൽ ഉന്നയിച്ചിരുന്നു. 

എന്നാൽ, ഭൂപ്രശ്​ന പരിഹാരത്തി​​െൻറ ഭാഗമായാണ്​ 113 പേരുടെ കൈയേറ്റവുമായി ബന്ധപ്പെട്ട തീരുമാനമെന്ന്​ സർക്കാർ കോടതിയെ അറിയിച്ചു. ഹരജിക്കാർ സർക്കാർ ഭൂമിയിലെ കൈയേറ്റക്കാരാണ്​. കാർഷികേതര ആവശ്യത്തിന്​ 1986ൽ തോമസ്​ മൈക്കിളിന്​ മൂന്നുവർഷത്തേക്ക്​ മാത്രം പാട്ടത്തിന്​ നൽകിയ ഭൂമിയും കെട്ടിടവുമാണിത്​​. പൊതുമരാമത്ത്​ വകുപ്പിനുകീഴിലുള്ള കെട്ടിടം പാട്ടക്കാരൻ ചാരായ ഗോഡൗണായാണ്​ ഉപയോഗിച്ചത്​. 1989ൽ പാട്ടക്കാലാവധി അവസാനിച്ചെങ്കിലും  ഭൂമിയും കെട്ടിടവും ഹരജിക്കാരന്​ നിയമവിരുദ്ധമായും പാട്ടക്കരാർ ലംഘിച്ചും കൈമാറുകയായിരുന്നു. തുടർന്ന്​ കെട്ടിടം​ റിസോർട്ടാക്കി മാറ്റി.

ഭൂസംരക്ഷണ നിയമപ്രകാരം പുറ​േമ്പാക്ക്​ ഭൂമിയിലാണ്​ ഹരജിക്കാരൻ അവകാശവാദമുന്നയിക്കുന്നതെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ്​ ഇയാളുടെ അപേക്ഷകൾ നിരസിച്ചിട്ടുള്ളത്​. പഞ്ചായത്തി​​െൻറ 1991 -92 മുതൽ 96-97 വരെയുള്ള പതിച്ചുനൽകൽ പട്ടികയിൽ ഇൗ സ്​ഥലം ഉൾപ്പെട്ടിട്ടില്ല. പാട്ട വ്യവസ്​ഥ ലംഘനവുമുണ്ടായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ ഹരജിക്കാര​​േൻറത്​ നിയമം ലംഘിച്ചുള്ള കൈയേറ്റമാണെന്ന്​ കോടതി വ്യക്​തമാക്കിയത്​. ഇതോടെ കെട്ടിടവും സ്​ഥലവും ഒഴിയാൻ ഹരജിക്കാരൻ കൂടുതൽ സമയം തേടി. തുടർന്ന്​ ആറുമാസം സമയം അനുവദിച്ച്​ അപ്പീൽ തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtmunnarkerala newsmalayalam newsLovedale Resort
News Summary - High Court Order to Lovedale Resort Building in Munnar -Kerala News
Next Story