മാവോവാദികൾ കൊല്ലപ്പെട്ട സാഹചര്യം അന്വേഷിക്കണം –ഹൈകോടതി
text_fieldsകൊച്ചി: അട്ടപ്പാടിയിൽ മാവോവാദികളായ മണിവാസകവും കണ്ണൻ കാർത്തിക്കും കൊല്ലപ്പെടാ നുണ്ടായ സാഹചര്യം അന്വേഷിക്കണമെന്ന് ഹൈകോടതി. മാവോവാദി വെടിവെപ്പുമായി ബന്ധപ് പെട്ട് രജിസ്റ്റർ ചെയ്ത േകസിനൊപ്പം ഇക്കാര്യംകൂടി അന്വേഷിക്കാനാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്. ഇരുവരുെടയും മൃതദേഹങ്ങൾ സംസ്കരിക്കാനും കോടത ി അനുമതി നൽകി.
അട്ടപ്പാടി മേലേ മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ട് കമാൻഡോകളുമായുണ്ട ായ ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടത് പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് െകാല്ലപ്പെട്ടവരുടെ സഹോദരങ്ങളായ മുരുകേശൻ, ലക്ഷ്മി എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇരുവരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും കസ്റ്റഡിയിലെടുത്ത് വെടിെവച്ച് കൊന്നതാണെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
2019 ഒക്ടോബർ 28, 29 തീയതികളിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചുമത്തിയ കുറ്റങ്ങൾ എന്തായാലും സംഭവത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് കുറ്റകൃത്യമുണ്ടായിട്ടുണ്ടോയെന്നും മരണകാരണം എന്താണെന്നും അന്വേഷിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പൊലീസ് വെടിവെക്കാൻ ഉപയോഗിച്ച തോക്കുകൾ ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനകൾക്ക് അയക്കണം. ഇക്കാര്യങ്ങൾ നടപ്പാക്കി പാലക്കാട് സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകണം.
മണിവാസകത്തിെൻറയും കണ്ണൻ കാർത്തിക്കിെൻറയും വിരലടയാളങ്ങൾ ശേഖരിച്ചിട്ടില്ലെങ്കിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുമുമ്പ് ഇവ ശേഖരിച്ച് പാലക്കാട് കോടതിയിൽ റിപ്പോർട്ട് ചെയ്യണം. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ ഹരജിക്കാർക്ക് പാലക്കാട് സെഷൻസ് കോടതിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
മണിവാസകത്തിെൻറയും കണ്ണൻ കാർത്തിക്കിെൻറയും പരിക്കുകളെക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ ഇനിയും സൂക്ഷിക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് സംസ്കരിക്കാൻ അനുമതി നൽകിയത്. ആദ്യം ഹരജി പരിഗണിക്കവേ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.