Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻഡോസൾഫാൻ ഇരകൾക്കുള്ള...

എൻഡോസൾഫാൻ ഇരകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണി 30നകം പൂർത്തിയാക്കണമെന്ന്​ കോടതി

text_fields
bookmark_border
Kerala high court
cancel

കൊ​ച്ചി: കാ​സ​ർ​കോ​ട് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​വം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ​ക്ക്​ ത​ങ്ങ​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടു​ക​ൾ സ​ർ​ക്കാ​ർ കൈ​മാ​റാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്നെ​ന്നു​കാ​ട്ടി​ സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റേ​താ​ണ്​ നി​ർ​ദേ​ശം.

വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ത​ടി​പ്പ​ണി​ക​ളും വൈ​ദ്യു​തി ജോ​ലി​ക​ളും തീ​രാ​നു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി ജോ​ലി 14ന​കം പൂ​ർ​ത്തി​യാ​കും. ത​ടി​പ്പ​ണി ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ തീ​രൂ. ഭൂ​മി നി​ര​പ്പാ​ക്കു​ന്ന ജോ​ലി ചെ​യ്യാ​നു​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ല​ക്ട​ർ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​ധി​കാ​രം വി​നി​യോ​ഗി​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തെ ഉ​ൾ​പ്പെ​ടെ നി​യോ​ഗി​ച്ച് പ​ണി ഈ​മാ​സം ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 30ന്​ ​ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ക​ല​ക്ട​ർ ഓ​ൺ​ലൈ​നി​ൽ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseEndosulfanEndosulfan Victims
News Summary - High Court Orders Completion of House Repairs for Endosulfan Victims Within 30 Days
Next Story