``ബാലുവിെൻറ മരണം, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു'' ബാലഭാസ്കറിെൻറ പിതാവ് കെ.സി. ഉണ്ണി
text_fieldsബാലുവിെൻറ മരണം, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ബാലഭാസ്കറിെൻറ പിതാവ് കെ.സി. ഉണ്ണി. ഹൈകോടതി മരണത്തെ കുറിച്ച് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവെൻറ കൈയിൽ നിന്നും ഒരു പാട് പേർ പണം വാങ്ങിയിട്ടുണ്ട്. ഈ വിഷയം കോടതി കൃത്യമായി വിലയിരുത്തി കാണണം. അതുകൊണ്ടാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. നമ്മുടെ ആവശ്യം ന്യായമാണെന്ന് വന്നിരിക്കുകയാണ്. ഞാൻ, അനാവശ്യമായി പരാതികൊടുത്ത് നടക്കുന്നയാളല്ല. ഹൈകോടതിയുടെ ഉത്തരവിൽ പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് തന്നെയാണ് പരാതി നൽകിയതും. ഈ സംഭവത്തെ തുടർന്ന്, പുറത്ത് വന്ന പലരുടെയും വാക്കുകളിൽ നിന്നും നമുക്ക് സംശയങ്ങളുണ്ട്.
ഇക്കാര്യത്തിൽ നേരത്തെയുള്ള സംശയം തന്നെയാണിപ്പോഴുള്ളത്. ബാലുവിെൻറ സുഹൃത്ത് വിഷ്ണുതന്നെ 50 ലക്ഷം കടം വാങ്ങിയതായി അന്വേഷണ സംഘത്തിന് മൊഴികൊടുത്തിട്ടുണ്ട്. സാധാരണ ആർട്ടിസ്റ്റാണ് ബാലു. അവെൻറ കൈയിൽ നിന്നും അമ്പത് ലക്ഷം എന്നു പറഞ്ഞാൽ, വലിയ തുകയാണ്. നാളനുസരിച്ച് നാളെ അവെൻറ ശ്രാദ്ധ ദിവസമാണ്. എനിക്കുണ്ടായ വലിയ നഷ്ടമാണ്. നികത്താൻ കഴിയാത്ത നഷ്ടം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ അപകടമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. പിന്നെ, പ്രഫഷണലായി ചില പ്രശ്നങ്ങളുണ്ട്. അത് ഇത്രമാത്രം ശക്തമല്ല. ഈ കേസിെൻറ പിന്നാലെ സഞ്ചരിക്കുന്നത് കൊണ്ട് ആരുടെ ഭാഗത്തുനിന്നും ഭീഷണികളൊന്നും ഉണ്ടായിട്ടില്ലെന്നും ബാലഭാസ്കറിെൻറ പിതാവ് പറഞ്ഞു.
ബാലഭാസ്കറിെൻറ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്; `ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണം'
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ബാലഭാസ്കറിെൻറ പിതാവ് ഉണ്ണിയുടെ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സി.ബി.ഐക്ക് നിർദ്ദേശം നൽകിയിരിക്കയാണ്.
ബാലഭാസ്കറിെൻറ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സി.ബി.ഐ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ഹൈകോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സി.ബി.ഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിെൻറ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സി.ബി.ഐ ഹൈകോടതിയെ അറിയിച്ചിരുന്നു.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്തംബർ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. എന്നാൽ, ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിന്‍റെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ച് ആരാണെന്ന് പോലും തർക്കമുണ്ടായിരുന്നു.
ബാലാഭാസ്കറിന്‍റെത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സി.ബി.ഐ അന്വേഷണം വേണമെന്ന പിതാവിെൻറ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സി.ബി.ഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.