മരംമുറി ഉന്നതരുടെ മൗനാനുവാദത്തോടെ –ഹൈകോടതി
text_fieldsെകാച്ചി: ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദവും പിന്തുണയുമില്ലാതെ സർക്കാർ, പട്ടയ ഭൂമികളിൽനിന്ന് മരം മുറിച്ച് കടത്താനാവില്ലെന്ന് ഹൈകോടതി. മരം മുറിച്ച് കടത്തലിന് പിന്നിൽ പ്രവർത്തിച്ചത് എത്ര ഉന്നതനാണെങ്കിലും എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്ന് ൈക്രംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനും സർക്കാറിനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
മരം മുറിച്ചുകടത്തൽ സംഭവങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ 'മലയാളവേദി' സംഘടന പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
ഭരണത്തിലുണ്ടായിരുന്നവരറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രമായി മരം മുറിക്കാൻ തീരുമാനമെടുക്കാനാവില്ലെന്നും അന്വേഷണം മന്ത്രിമാരിലേക്കെത്തുമെന്നതിനാൽ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, എ.ഡി.ജി.പിയുടെ നേതൃത്വത്തിലെ അന്വേഷണത്തിെൻറ പുരോഗതിയും കേസുമായി ബന്ധപ്പെട്ട വസ്തുതകളും തെളിവുകളും നിയമവശവും പരിഗണിച്ചാൽ അേന്വഷണം മറ്റൊരു ഏജൻസിക്ക് കൈമാറാൻ കാരണമില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് കടുത്ത ചില നിർദേശങ്ങളോടെ ഹരജി തീർപ്പാക്കിയത്.
മരം മുറിച്ച് കടത്തിയതിന് പിന്നിൽ സംഘടിത ശ്രമമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. പ്രത്യേക അന്വേഷണസംഘം മുദ്രവെച്ച കവറിൽ നൽകിയ രേഖകളിൽ വിപുലമായ തെളിവുകളുണ്ട്. എങ്കിലും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല.
കേരള വനം, ഭൂസംരക്ഷണ നിയമങ്ങൾ പ്രകാരം പ്രേത്യക അനുമതിയില്ലാതെ പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാനാകില്ല. പട്ടയഭൂമിയിൽനിന്നടക്കം മരം മുറിച്ചുകടത്തിയത് ഗൗരവമേറിയതാണ്. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ ഗൗരവത്തോടെ നടപടി സ്വീകരിക്കണം. അന്വേഷണം പട്ടയഭൂമിയിലെ മരം മുറിച്ച് കടത്തിയതിൽ മാത്രം ഒതുങ്ങരുത്.
സർക്കാർ, വനം ഭൂമിയിലെ മരം കടത്ത് സംബന്ധിച്ചും വിശദ അന്വേഷണം വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സന്ദേശമാകണം അന്വേഷണം.
ശരിയായ അന്വേഷണം നടക്കുന്നില്ലെങ്കിൽ ആർക്കും വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.