കോവിഡ് മുന്നണിപ്പോരാളികൾക്ക് പൊലീസ് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് മുന്നണിപ്പോരാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് പൊലീസിനോട് ഹൈകോടതി. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്റ്റൻറ് സുബിനയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം സ്വമേധയാ പരിഗണിച്ചാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ നൽകിയ ഹരജിക്കൊപ്പമാണ് ഈ വിഷയവും പരിഗണിച്ചത്.
സ്കൂട്ടറിൽനിന്ന് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാത്രി ജോലികഴിഞ്ഞ് ധൈര്യപൂർവം തനിച്ച് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നുണ്ട്. പതിവായി ഇവർ പോകുന്ന സമയവും വഴിയും നോക്കിവെച്ചാണ് ഇരുട്ടിെൻറ മറവിൽ ആക്രമണം നടത്തുന്നത്.
അതിനാൽ, ഹരിപ്പാട് നടന്നത് ഒറ്റെപ്പട്ട സംഭവമായി കാണാനാവില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചത്. പട്രോളിങ് പൊലീസ് കൃത്യസമയത്ത് എത്തിയതിനാലാണ് അക്രമികളിൽനിന്ന് സുബിനക്ക് രക്ഷപ്പെടാനായതെന്ന് സർക്കാറിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ അറിയിച്ചു. എഫ്.ഐ.ആറും കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദീകരണത്തിന് സർക്കാർ സമയവും തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.