Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർക്കിങ്ങിനെ ചൊല്ലി...

പാർക്കിങ്ങിനെ ചൊല്ലി തർക്കം; സ്ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
പാർക്കിങ്ങിനെ ചൊല്ലി തർക്കം; സ്ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി
cancel

കൊച്ചി: പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ നൽകിയ പരാതിയിൽ പൊലീസ്​ രജിസ്റ്റർ ​ചെയ്ത സ്​​ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി. എളമക്കര സ്വദേശി എസ്​.വി. പരമേശ്വര അയ്യർക്കെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​​ട്രേറ്റ്​ രണ്ടാം കോടതിയിൽ നിലവിലുള്ള കേസാണ്​ ജസ്റ്റിസ്​ എ. ബദറുദ്ദീൻ റദ്ദാക്കിയത്​.

2018 ഏപ്രിലിൽ പരാതിക്കാരിയുടെ സ്ഥാപനത്തിന്​ മുന്നിൽ കാർ പാർക്ക്​ ചെയ്തതുമായി ബന്ധ​പ്പെട്ടായിരുന്നു തർക്കം. തുടർന്ന്​ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച്​ കടയുടമയായ സ്​​ത്രീ എറണാകുളം സിറ്റി പൊലീസ്​ കമീഷണർക്ക്​ നൽകിയ പരാതിയിലാണ്​ കേസെടുത്തത്​.

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ വാക്കോ പ്രവൃത്തിയോ ഉണ്ടായാൽ മാത്രമാണ്​ ബന്ധപ്പെട്ട കേസ്​ നിലനിൽക്കൂവെന്ന്​ കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി നൽകിയ അധിക മൊഴിയിലും ഹരജിക്കാരൻ ഉപയോഗിച്ച വാക്ക്​ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingkerala haigh court
News Summary - High Court quashed insulting womanhood case in argument over parking
Next Story