ഏഴു ജുഡീഷ്യൽ ഓഫിസർമാരെ തിരികെ വിളിച്ച് ഹൈകോടതി
text_fieldsകൊച്ചി: ഡെപ്യൂട്ടേഷനിലുള്ള നിയമസഭ സെക്രട്ടറി എ.എം. ബഷീർ അടക്കം ഏഴു ജുഡീഷ്യൽ ഓഫിസർമാരെ തിരികെ വിളിച്ച് ഹൈകോടതി. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) രജിസ്ട്രാർ എ. ഷാജഹാൻ, ലോകായുക്ത രജിസ്ട്രാർ സിജു ഷേയ്ഖ്, കെ.എ.ടിയിലെ രണ്ടു ഡെപ്യൂട്ടി രജിസ്ട്രാർമാർ, ലോകായുക്തയിലെ ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, നിയമവകുപ്പിലെ ജോയന്റ് സെക്രട്ടറി (സ്യൂട്ട്സ്) എന്നിവർ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഡിസംബർ 31നകം എത്താനാണ് ഹൈകോടതി രജിസ്ട്രാറുടെ നിർദേശം. ജനുവരി ഒന്നു മുതൽ ജുഡീഷ്യൽ സർവിസിലായിരിക്കും ഇവരുടെ സേവനം.
മതിയായ ഓഫിസർമാരില്ലാത്തതിനാൽ നിയമ ഇതര സർവിസിലേക്ക് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ വിട്ടു നൽകാനാകില്ലെന്ന് ഹൈകോടതി സർക്കാറിനെ അറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ലീഗൽ അഡ്വൈസർ തസ്തികയിലേക്കും ജുഡീഷ്യൽ ഓഫിസറെ നൽകാനാവില്ലെന്നാണ് ഹൈകോടതി നിലപാട്. അതേസമയം, നിയമ സെക്രട്ടറിയടക്കം തസ്തികകളിൽ ജുഡീഷ്യൽ ഓഫിസർമാർ തന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.