വീട്ടമ്മക്ക് പീഡനം; വൈദികർക്ക് ജാമ്യമില്ല
text_fieldsകൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ ഓര്ത്തഡോക്സ് സഭയിലെ മൂന്ന് പുരോഹിതരുടെ മുന്കൂര് ജാമ്യഹരജി ഹൈകോടതി തള്ളി. ഒന്ന്, രണ്ട്, നാല് പ്രതികളായ ഫാ. സോണി വര്ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ഹരജികളാണ് സിംഗിൾ ബെഞ്ച് തള്ളിയത്. ഹരജിക്കാർക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാനും നിയമത്തിന് മുന്നിൽനിന്ന് ഒളിച്ചോടാനുമുള്ള സാധ്യത വിലയിരുത്തിയുമാണ് ഉത്തരവ്.
മലങ്കര ഒാർത്തഡോക്സ് സിറിയൻ ചർച്ചിലെ വൈദികരായ ഹരജിക്കാർക്കും മറ്റ് രണ്ട് പേർക്കുമെതിരെയാണ് പീഡനത്തിന് കേസെടുത്ത് തിരുവനന്തപുരം ൈക്രംബ്രാഞ്ച് എസ്.പിയുെട നേതൃത്വത്തിൽ അന്വേഷിക്കുന്നത്. താനും ഭർത്താവടക്കം കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമാണ് പ്രതികൾ പുലർത്തിയതെന്നാണ് യുവതി മൊഴിയിൽ പറഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരവസരത്തിൽ എല്ലാ വിവരവും ഭർത്താവിനോട് പറയുകയായിരുന്നു. ബിഷപ്പിന് പരാതി നൽകിയെങ്കിലും പൊലീസിനെ ആദ്യം അറിയിച്ചിരുന്നില്ല. എന്നാൽ, ആേരാപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ലൈംഗിക ചൂഷണമെന്ന വാദം അംഗീകരിച്ചാൽതന്നെ അത് യുവതിയുടെ സമ്മതപ്രകാരമാണെന്നും ബലാത്സംഗത്തിെൻറ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, കേസ് രജിസ്റ്റർ ചെയ്യുംമുേമ്പ ചില സുപ്രധാനരേഖകൾ ഹരജിക്കാർതന്നെ ഹാജരാക്കിയത് ഇവ ദുരുപയോഗം ചെയ്ത് മറ്റൊരു കഥ മെനയാൻ അവർ ശ്രമിക്കുന്നതിെൻറ തെളിവാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സ്വമേധയാ സമ്മതം നൽകിയതല്ലെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതാണെന്നും യുവതിയുടെ മൊഴിയുണ്ട്. സംഭവം ഒളിപ്പിക്കാൻ ശ്രമം നടന്നെങ്കിലും മാധ്യമങ്ങൾ വഴി പുറത്തുവന്നതുകൊണ്ട് മാത്രമാണ് കേസായി മാറിയത്. മുൻകൂർ ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതികൾ വൈദികരാണെന്നതുകൊണ്ട് യുവതിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞ് അവഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നതെന്നാണ് ആരോപണം. ഇതിെൻറ വിശദാംശങ്ങൾ യുവതിയുടെ മൊഴിയിലുണ്ട്. അതിനാൽ, ഇൗ ഘട്ടത്തിൽ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുമ്പാെക കീഴടങ്ങി റെഗുലർ ജാമ്യത്തിന് പ്രതികൾക്ക് അപേക്ഷ നൽകാം. അപേക്ഷ പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി ഉത്തരവിടണമെന്നും വ്യക്തമാക്കി.
‘വൈദികരുടെ പരാക്രമം വേട്ടമൃഗങ്ങളെപോലെ’
ഇരയുടെമേൽ വേട്ടമൃഗങ്ങളെന്നപോലെയാണ് വീട്ടമ്മക്കുനേെര വൈദികരുടെ പരാക്രമമുണ്ടായതെന്ന് ഹൈകോടതി. പദവി ദുരുപയോഗം ചെയ്തും യുവതിയുടെ ഭർത്താവടക്കം കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അടുത്തബന്ധം മുതലെടുത്തുമാണ് പ്രതികൾ കൃത്യം നിർവഹിച്ചതെന്നും കോടതി നിരീക്ഷിച്ചു. പീഡനക്കേസിൽ വൈദികർ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയ വിധിയിലാണ് കോടതി പരാമർശം.
വിവാഹവാഗ്ദാനം നൽകി 1999 നവംബർ മുതൽ ഒന്നാം പ്രതി ലൈംഗിക ചൂഷണം നടത്തിവരുന്നതായാണ് യുവതിയുടെ മൊഴി. ഒന്നാം പ്രതി മറ്റൊരാളെ വിവാഹം കഴിച്ച 2002വരെ പീഡനം തുടർന്നു. വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 2005ൽ പീഡനം പുനരാരംഭിച്ചു. ഒന്നാം പ്രതി േജാലി ചെയ്യുന്ന തിരുവല്ലയിലെ സ്കൂളിലായിരുന്നു ഇത്. 2017വരെ ചൂഷണം തുടർന്നു. ഒന്നാം പ്രതിയുമായുള്ള ബന്ധം കുമ്പസാരത്തിനിടെ രണ്ടാം പ്രതിയായ പള്ളി വികാരിയോട് പറഞ്ഞതിനെത്തുടർന്ന് ഇയാളും 2012 വരെ ചൂഷണം ചെയ്തു. ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തിയാണ് മൂന്നാം പ്രതി പീഡിപ്പിച്ചതെന്നും യുവതി മൊഴി നൽകി.
പിന്നീടാണ് ഡൽഹിയിൽനിന്നുള്ള നാലാം പ്രതിയായ വൈദികെൻറ പീഡനം. കൗൺസലറായ അദ്ദേഹത്തോട് തെൻറ അനുഭവം പറഞ്ഞത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാൻ തുടങ്ങിയത്. കേരളത്തിൽ വന്നപ്പോഴൊക്കെ മുന്തിയ ഹോട്ടലിൽ തങ്ങിയാണ് പീഡിപ്പിച്ചത്. ഹോട്ടൽ ബില്ലും തന്നെക്കൊണ്ട് അടപ്പിച്ചു. ഹോട്ടലിൽ ബില്ലടച്ചതിെൻറ രേഖ ഭർത്താവിെൻറ ശ്രദ്ധയിൽപെട്ടതിെനത്തുടർന്നുള്ള അന്വേഷണങ്ങളാണ് പീഡനപരമ്പരയുടെ ചുരുളഴിച്ചത്. പീഡനത്തിനിരയായ വിവരം യുവതി കൃത്യമായി മൊഴിയിൽ വിവരിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.