കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: സംസ്ഥാനത്ത് കോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പിൽ കോടതിയുടെയും തെരഞ്ഞെടുപ്പ് കമീഷെൻറയും ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. പാർട്ടി ഭരണഘടനപ്രകാരം തെരെഞ്ഞടുപ്പ് നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറിയും പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡൻറുമായ അനിൽ തോമസ് നൽകിയ ഹരജി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് തള്ളിയത്.
തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരം ലഭിക്കാൻ ജനാധിപത്യരീതിയിലുള്ള സംഘടനാതെരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു ഹരജിയിലെ വാദം. 2010 മേയിലാണ് കോൺഗ്രസിൽ അവസാനമായി സംഘടനാതെരഞ്ഞെടുപ്പ് നടന്നത്. ഇതിെൻറ ആദ്യപടിയായി അംഗത്വവിതരണം നടത്തിയതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചില്ല. ഗ്രൂപ് അടിസ്ഥാനത്തിൽ പദവികൾ വീതംവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനാധിപത്യമാർഗത്തിലൂടെ പുനഃസംഘടന നടത്തണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം.
പാർട്ടി ഭരണഘടന അനുസരിച്ച് സമയബന്ധിതമായി െതരഞ്ഞെടുപ്പ് നടത്താനാണ് കമീഷൻ നിർദേശിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ജനുവരി ആദ്യവാരം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പട്ടിക നൽകാനും നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹരജി പാഴ്‌വേലയാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.