കമ്പനികൾക്ക് തിരിച്ചടി: ഓൺലൈൻ റമ്മികളി നിയമവിരുദ്ധം തന്നെയെന്ന് ഹൈകോടതിയും
text_fieldsതിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്ട് ഭേദഗതി ചെയ്താണ് ഫെബ്രുവരി 27 ന് പുതിയ വിജ്ഞാപനം സർക്കാർ ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി കൂടി ഉൾപ്പെടുത്തിയായിരുന്നു പുതിയ വിജ്ഞാപനം. ഇത്തരം ഗെയിമുകൾക്ക് നിയന്ത്രണം വരുത്താൻ സർക്കാർ ഉത്തരവിറക്കുമെന്ന് നേരത്തെ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാർ ഇക്കാര്യം ഹൈകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് നിയമ നടപടിയുമായി കമ്പനികൾ കോടതിയെ സമീപിച്ചത്.
ഡി.ജി.പിയുടെ ശിപാർശകൾ കൂടി സ്വീകരിച്ചാണ് നിയമവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലുള്ളവർ ഓൺലൈൻ റമ്മി കളി സൈറ്റിൽ പ്രവേശിക്കുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരും. ഓൺലൈൻ റമ്മി കളിച്ച് പണവും ജീവിതവും നഷ്ടമായ നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. വിജ്ഞാപനം പുറത്തിറക്കുകയും കോടതി അത് ശരിവെക്കുകയും ചെയ്ത സാഹചര്യത്തിൽ പൊലീസിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.