'മരയ്ക്കാർ' സിനിമക്കെതിരായ പരാതി നാലാഴ്ചക്കകം തീർപ്പാക്കണം -ഹൈകോടതി
text_fieldsകൊച്ചി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'മരയ്ക്കാർ അറബിക്കടലിെൻറ സിംഹം' ചലച്ചിത്രത്തിനെതിരെ ഹൈകോടതിയിൽ ഹരജി. കുഞ്ഞാലി മരക്കാറുടെ ജീവിതകഥ വളച്ചൊടിച്ചെന്നും പ്രദർശനം വിലക്കണമെന്നുമാവശ്യപ്പെട്ട് കുഞ്ഞാലി മരക്കാറുടെ പിന്തുടർച്ചക്കാരിലൊരാളായ മുഫീദ അരാഫത്ത് മരക്കാറാണ് ഹരജി നൽകിയത്.
നാലാഴ്ചക്കകം പരാതി പരിഗണിച്ച് തീരുമാനമെടുക്കാൻ ഹരജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ കേന്ദ്രസർക്കാറിനോട് നിർദേശിച്ചു.
സിനിമയുടെ ടീസറിൽനിന്ന് കുഞ്ഞാലി മരക്കാറുടെ ജീവിതവും കാലവും വളച്ചൊടിച്ചുള്ള ചിത്രീകരണമാണെന്ന് വ്യക്തമാണെന്നും മരക്കാർ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണിതെന്നും ഹരജിയിൽ ആരോപിക്കുന്നു. സിനിമ സാമുദായിക സ്പർധക്കു വഴിയൊരുക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് പരാതി നൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നൽകിയ പരാതി കേന്ദ്ര മന്ത്രാലയത്തിന് കൈമാറിയെന്ന് അറിയിച്ചിരുന്നെന്നും ഹരജിയിൽ പറയുന്നു.
തുടർന്നാണ് പരാതിയിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.