ശാസ്താംകോട്ട ക്ഷേത്രത്തിൽ ഉടൻ ചെമ്പ് കൊടിമരം സ്ഥാപിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊല്ലം ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഉടൻ ചെമ്പ് കൊടിമരം സ്ഥാപിക്കണമെന്ന് ഹൈകോടതി. സ്വർണക്കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി മുൻ സെക്രട്ടറിയും സമസ്ത നായർ സമാജം ജനറൽ സെക്രട്ടറിയുമായ പെരുമറ്റം രാധാകൃഷ്ണനടക്കം നൽകിയ ഹരജികളിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
സ്വർണക്കൊടിമരം സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സാമ്പത്തിക ശേഷിയില്ലാത്തതും കൊടിമരത്തിൽ പൊതിയാനുള്ള ചെമ്പ് പറ നൽകാൻ തയാറാണെന്ന് നിലവിലെ ക്ഷേത്രോപദേശക സമിതി അറിയിച്ചതും പരിഗണിച്ചാണ് ചെമ്പ് കൊടിമരം സ്ഥാപിക്കാനുള്ള നിർദേശം നൽകിയത്.
ഹരജിക്കാരൻ ക്ഷേത്രോപദേശക സമിതി സെക്രട്ടറിയായിരിക്കെ ഭക്തജനങ്ങളുടെ സംഭാവനയായ 65 ലക്ഷം ഉപയോഗിച്ച് ക്ഷേത്രത്തിൽ സ്വർണക്കൊടിമരം സ്ഥാപിച്ചിരുന്നു. നിറം മങ്ങിയതിനെത്തുടർന്ന് ഒരു മാസത്തിനകം ഇത് നീക്കി. ഹൈകോടതി ഉത്തരവിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.