കലോത്സവത്തിൽ ലോകായുക്ത ഇടപെടേണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെങ്കടുക്കാൻ വിദ്യാർഥികൾക്ക് അനുമതി നൽകിയ ലോകായുക്ത ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ജില്ലതല മത്സരങ്ങളിലെ വിധികർത്താക്കൾ തങ്ങളുടെ പ്രകടനം വിലയിരുത്താതെ മാർക്കിട്ടതിനാൽ അവസരം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി നൽകിയ 52ഒാളം പരാതികളിലാണ് മത്സരാർഥികളെ കലോത്സവത്തിൽ പെങ്കടുപ്പിക്കാനുള്ള ഉത്തരവ് ലോകായുക്ത പുറപ്പെടുവിച്ചത്. എന്നാൽ, അധികാര പരിധി ലംഘിച്ചുള്ള നടപടിയാണ് ലോകായുക്തയുടേതെന്ന് ചൂണ്ടിക്കാട്ടി കലോത്സവ കൺവീനറായ പൊതുവിദ്യാഭ്യാസ അഡീ. ഡയറക്ടർ മുഖേന സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ലോകായുക്തക്ക് ഇത്തരമൊരു ഉത്തരവ് എങ്ങനെ പുറപ്പെടുവിക്കാനാവുമെന്ന് കേസ് പരിഗണിക്കവേ കോടതി വാക്കാൽ ആരാഞ്ഞു.
ചട്ടം രണ്ട് (ബി) പ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ പദവി ദുരുപയോഗം സംബന്ധിച്ച പരാതികളിൽ തീർപ്പു കൽപിക്കലാണ് ലോകായുക്തയുടെ ചുമതലയെന്ന് സർക്കാർ ഹരജിയിൽ പറയുന്നു. തീരുമാനം പോലും ശിപാർശ രൂപത്തിൽ മാത്രമേ പുറപ്പെടുവിക്കാനാവൂ. സ്കൂൾ കലോത്സവത്തിലെ ഏതെങ്കിലും ഇനത്തിൽ കുട്ടികളെ പെങ്കടുപ്പിക്കണമെന്ന് ഉത്തരവിടാൻ ലോകായുക്തക്ക് അധികാരമില്ല. ഏതെങ്കിലും ഉദ്യോഗസ്ഥെൻറ പദവി ദുരുപയോഗം സ്കൂൾ യുവജനോത്സവവുമായി ബന്ധപ്പെട്ട പരാതികളിൽ ചൂണ്ടിക്കാണിച്ചിട്ടുമില്ല. നിയമപരമായി മാത്രമേ ലോകായുക്തക്ക് പ്രവർത്തിക്കാനാവൂ. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഉത്തരവുകൾ പ്രകാരം ഇത്രയും മത്സരാർഥികളെ അധികമായി പെങ്കടുക്കാൻ അനുവദിച്ചാൽ കലോത്സവ നടത്തിപ്പ് താളം തെറ്റും. ഇൗ സാഹചര്യത്തിൽ ലോകായുക്ത ഉത്തരവുകൾ റദ്ദാക്കണമെന്നായിരുന്നു സർക്കാറിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.