സർക്കാറുകേളാട് വാക്സിൻ വിതരണത്തിെൻറ വിശദാംശങ്ങൾ തേടി ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ നിലവിലെ വാക്സിൻ വിതരണത്തിെൻറ സ്ഥിതിയും ഇതുവരെ നൽകിയതിെൻറ വിശദാംശങ്ങളും സമർപ്പിക്കാൻ സർക്കാറുകൾക്ക് ഹൈകോടതിയുടെ നിർദേശം. വാക്സിൻ വിതരണത്തിനുള്ള കർമപദ്ധതിയടക്കം വ്യക്തമാക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിശദീകരണപത്രിക നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
എല്ലാവർക്കും സൗജന്യമായി നൽകണമെന്നും കേന്ദ്രസർക്കാറിെൻറ പുതുക്കിയ വാക്സിൻ നയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മാത്യു നെവിൻ തോമസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 45 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകേണ്ടെന്ന തരത്തിൽ കേന്ദ്രസർക്കാർ നയത്തിൽ വരുത്തിയ മാറ്റം ചോദ്യംചെയ്താണ് ഹരജി.
വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഹൈകോടതി സ്വമേധയാ എടുത്ത ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. മതിയായ വാക്‌സിൻ കിട്ടാതെവന്നതോടെ തിരക്ക് കൂടിയത് കണക്കിലെടുത്ത ഹൈകോടതി ഇത്തരം കേന്ദ്രങ്ങളിൽ പൊലീസിനെ നിയോഗിക്കാൻ ഡി.ജി.പിയോട് നിർദേശിച്ചിരുന്നു. ഹരജികൾ ഈ മാസം 24ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.