പീഡനത്തിനിരയായ പെൺകുട്ടിക്ക് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന നിഷേധം: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: പീഡനത്തിനിരയായ പെൺകുട്ടിക്ക് ഹയർ സെക്കൻഡറി പ്രവേശനം നിഷേധിച്ചതിനെതിരായ മാതാവിെൻറ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
ലൈംഗികാതിക്രമത്തിനിരയായ 17കാരിക്കുവേണ്ടി തിരുവല്ല സ്വദേശിനിയായ മാതാവ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്.നെയ്യാറ്റിൻകരയിലെ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയായിരിക്കെ പെൺകുട്ടിയെ ഒരാൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസ് നിലവിലുണ്ട്.
ചിൽഡ്രൻസ് ഹോമിലായിരിക്കെ പ്രദേശത്തെ എയ്ഡഡ് സ്കൂളിലാണ് ഹയർ സെക്കൻഡറി കോഴ്സിന് ചേർന്നത്. ഒന്നാംവർഷ പരീക്ഷക്ക് തയാറെടുക്കുന്നതിനിടെയുണ്ടായ പീഡനസംഭവത്തെ തുടർന്ന് പെൺകുട്ടിയെ സ്കൂളിൽനിന്ന് ടി.സി നൽകി വിട്ടു.
പെൺകുട്ടിക്ക് നെയ്യാറ്റിൻകര ചിൽഡ്രൻസ് ഹോമിൽ ഭീഷണിയുണ്ടെന്ന് മാതാവ് പരാതിപ്പെട്ടതിനെത്തുടർന്ന് മാവേലിക്കരയിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റാൻ അധികൃതർ നടപടിയും സ്വീകരിച്ചു.
ഇതിനിടെ, മാവേലിക്കരയിലെ ഒരു വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടർപഠനത്തിന് ശ്രമം നടത്തി. എന്നാൽ, ഈ ആവശ്യത്തിന്മേൽ വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ നടപടി സ്വീകരിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു.ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.