ഗ്രേസ് മാർക്ക് നിഷേധം: ഹൈകോടതി സർക്കാറിൻെറ വിശദീകരണം തേടി
text_fieldsകൊച്ചി: ഇത്തവണ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
എൻ.സി.സി, സ്കൗട്ട്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, നാഷനൽ സർവിസ് സ്കീം തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിക്കുന്നതിനെതിരെ കോഴിക്കോട് മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനു ശിവരാമൻ പരിഗണിച്ചത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരൻ സർക്കാറിന് നൽകിയ നിവേദനത്തിൽ സ്വീകരിച്ച നടപടിയെന്തെന്ന് അറിയിക്കാനും നിർദേശിച്ചു. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.