Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ കോളജുകള്‍...

സ്വാശ്രയ കോളജുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്നതിൽ തെറ്റില്ല  –ഹൈകോടതി

text_fields
bookmark_border
സ്വാശ്രയ കോളജുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്നതിൽ തെറ്റില്ല  –ഹൈകോടതി
cancel

കൊ​ച്ചി: പു​തു​താ​യി സ്വാ​ശ്ര​യ കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച്​ വി​ധി ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ ശ​രി​െ​വ​ച്ചു. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്​ സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ കൂ​ണു​പോ​ലെ മു​ള​ച്ച് പൊ​ന്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും വി​ദ്യ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​​​െൻറ ഭാ​ഗ​മാ​ണെ​ന്നി​രി​ക്കെ ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വി​ലൂ​ടെ അ​ത്​ ത​ട​യാ​നാ​വി​ല്ലെ​ന്നും വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​​​െൻറ ഉ​ത്ത​ര​വ്. 2016 ആ​ഗ​സ്​​റ്റ്​  22ന്​ ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി.

സം​സ്ഥാ​ന​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കു​റ​യു​ന്ന​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ അ​ന്യ സം​സ്ഥാ​ന​ത്തേ​ക്ക് പോ​കേ​ണ്ട സ്ഥി​തി​വി​ശേ​ഷ​മു​​ണ്ടെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. എ​ന്നി​ട്ടും പു​തി​യ കോ​ള​ജു​ക​ളോ കോ​ഴ്സു​ക​ളോ വേ​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണ്. വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നാ​വി​ല്ല. പ​ല ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​യ ശേ​ഷ​മാ​ണ്​ കോ​ള​ജു​ക​ൾ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് സ​ര്‍ക്കാ​റി​​​െൻറ നി​ല​പാ​ട്​ ആ​രാ​യേ​ണ്ടതെന്ന്​േകാടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsself finance collegesmalayalam newsKerala News
News Summary - high court on self finance colleges in kerala -kerala news
Next Story