എസ്.െഎ-സി.പി.എം നേതാവ് ഫോൺ സംഭാഷണം: നിജസ്ഥിതി തേടി ഹൈകോടതി
text_fieldsകൊച്ചി: വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കളമശ്ശേരി എസ്.ഐയോട് സി.പി.എം നേതാവ ് ഫോണിൽ സംസാരിച്ചതിലൂെട വിവാദമായ സംഭവത്തിെൻറ നിജസ്ഥിതി തേടി ഹൈകോടതി. വിദ്യാ ർഥി സംഘർഷം സംബന്ധിച്ച കേസുമായി ബന്ധമില്ലാത്തയാൾ എസ്.ഐയോട് സംസാരിച്ച സംഭവത്തി ലെ വസ്തുതകൾ അന്വേഷിച്ച് കോടതിയെ അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനോട് ജസ്റ്റ ിസ് വിനോദ് ചന്ദ്രനാണ് നിർദേശിച്ചത്. യാഥാർഥ്യം എന്താണെന്ന് എ.ജിയോട് കോടതി ആരാഞ്ഞെങ്കിലും ശ്രദ്ധയിൽ പെട്ടില്ലെന്നായിരുന്നു മറുപടി.
തുടർന്നാണ് വിവരം അന്വേഷിച്ചറിയാൻ നിർദേശിച്ചത്.
കുമളി പാമ്പനാർ എസ്.എൻ കോളജിലെ എട്ട് വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടിയെടുത്തതിനെത്തുടർന്ന് ക്ലാസ് തടസ്സപ്പെടുന്നെന്നും പൊലീസ് സംരക്ഷണം വേണമെന്നുമാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്. പാമ്പനാർ കോളജിൽ അധ്യാപകരെയും വിദ്യാർഥികളെയും പൂട്ടിയിട്ടതിനും പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയതിനും എസ്.എഫ്.ഐ പ്രവർത്തകരായ എട്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണം പൂർത്തിയാക്കി രണ്ടുപേരെ പുറത്താക്കി. തുടർന്നാണ് ക്ലാസ് നടത്താനാവാത്ത സാഹചര്യമുണ്ടായതെന്ന് കോളജിെൻറ ഹരജിയിൽ പറയുന്നു.
ഇതിനിടെയാണ് സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ എസ്.ഐയോട് ഫോണിൽ സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദം ആരുടെയും പേരെടുത്തു പറയാതെ കോടതി പരാമർശിച്ചത്. പാമ്പനാർ കോളജിെൻറ ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.