Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവന്...

ജീവന് ഭീഷണിയുണ്ടെങ്കില്‍ ജേക്കബ് തോമസ്​ പൊലീസ് സംരക്ഷണം ​േതടണമെന്ന്​ സർക്കാർ

text_fields
bookmark_border
ജീവന് ഭീഷണിയുണ്ടെങ്കില്‍ ജേക്കബ് തോമസ്​ പൊലീസ് സംരക്ഷണം ​േതടണമെന്ന്​ സർക്കാർ
cancel

കൊച്ചി: ജീവന് ഭീഷണിയുണ്ടെങ്കില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്​ പൊലീസ്​ സംരക്ഷണം തേടുകയാണ്​ വേണ്ടതെന്ന്​ സർക്കാർ ഹൈകോടതിയിൽ. അഴിമതി പുറത്തുകൊണ്ടുവരുന്നവർക്ക്​ സുരക്ഷ ഉറപ്പാക്കുന്ന വിസിൽ ബ്ലോവർ നിയമ പ്രകാരമുള്ള നടപടികൾ ജേക്കബ്​ തോമസിന്​ അനുവദിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതി​​െൻറ പേരിൽ അധികൃതർ  വേട്ടയാടുകയാണെന്നും വിസിൽ ബ്ലോവർ നിയമപ്രകാരമുള്ള സുരക്ഷയും സംരക്ഷണവും നൽകണമെന്നുമാവശ്യപ്പെട്ട്​ ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്ക​െവയാണ്​ സർക്കാർ ഇക്കാര്യം വ്യക്​തമാക്കിയത്​.

അ​േതസമയം, രാജ്യത്തിന്​ പുറത്ത്​ നിയമനം ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ നൽകിയ കത്തിൽ 15 ദിവസത്തിനം നടപടിയുണ്ടായില്ലെങ്കിൽ സ്വയം വിരമിക്കക്കേണ്ടി (വി.ആർ.എസ്​) വര​ുമെന്ന്​ ചൂണ്ടിക്കാട്ടി ജേക്കബ്​ തോമസ്​ നൽകിയ ഉപഹരജിയും കോടതിയുടെ പരിഗണനക്കെത്തി. രണ്ടാഴ്​ചക്കകം കോടതി ഹരജി തീർപ്പാക്കാത്ത പക്ഷം ലക്ഷ്യം നിറവേറ്റപ്പെടി​ല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ​െഎ.പി.എസുകാരും ബ്യൂറോക്രാറ്റുകളും പൊതുജന സേവകര്‍ മാത്രമാണെന്നും യജമാനന്മാരല്ലെന്നും ഹരജി പരിഗണിക്ക​െവ കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. ഇവര്‍ക്കു മീതെയും ആളുകളുണ്ട്. നിശ്ചിത കടമകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായവരാണ്​ ഉദ്യോഗസ്​ഥർ. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ ഇവർക്ക്​ അവകാശമില്ലെന്നും ജോലിയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. 

അഴിമതി പുറത്തുകൊണ്ടുവരുന്നതി​​െൻറ പേരിൽ താൻ കൂട്ടായ ആക്രമണം നേരിടുകയാണെന്നാണ്​ ജേക്കബ്​ തോമസി​​െൻറ ആരോപണം. തനിക്കും കുടുംബത്തിനും ഒൗദ്യോഗിക ജീവിതത്തിനും ഭീഷണിയുണ്ട്​. അഴിമതി നേരിടുന്നതി​​െൻറ ഭാഗമായി 23 കേസുകള്‍ എടുത്തതിനാലാണ് വേട്ടയാടൽ. രാജ്യത്തിന്​ പുറത്ത്​ നിയമനം ആവ​ശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ നൽകിയ കത്തുമായി ബന്ധപ്പെട്ട്​ ഹൈകോടതി വിശദീകരണം തേടി​യിരുന്നെങ്കിലും കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ നിലപാട്​ അറിയിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ്​ ഉപഹരജി നൽകിയത്.

കേസില്‍ ഇടപെടാനായി നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടുള്ളത്​​ ഗൂഢാലോചനയാണ്​ വ്യക്തമാക്കുന്നത്​. ത​​െൻറ വാദംപോലും കേള്‍ക്കാതെ വിവിധ കോടതികള്‍ തനിക്കെതിരെ നിരീക്ഷണങ്ങള്‍ നടത്തുകയാണ്​. ഇതെല്ലാം തനിക്കെതിരായ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് വ്യക്തമാക്കുന്നതെന്നും ജേക്കബ്​ തോമസ്​ ചൂണ്ടിക്കാട്ടി. എന്നാൽ, 23 കേസുകൾ എടുത്തുവെന്ന്​ ഹരജിക്കാരൻ പറയുന്നുവെങ്കിലും കേസുകളിൽ ഒന്നിൽപോലും ഹരജിക്കാരൻ പരാതിക്കാരന​ല്ലെന്ന്​ സർക്കാർ വ്യക്​തമാക്കി. കേസ് രജിസ്​റ്റര്‍ ചെയ്യുകയോ അന്വേഷണത്തിന്​ അനുമതി നൽകുകയോ ചെയ്​തിട്ടില്ല. ത​​െൻറ ഒൗദ്യോഗിക ചുമതല മാത്രമാണ്​ നിർവഹിച്ചിട്ടുള്ളത്​. വിസില്‍ ബ്ലോവര്‍ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടർന്ന്​ ഇതുസംബന്ധിച്ച്​ കേന്ദ്ര സർക്കാറിനോട്​ വിശദീകരണം തേടിയ കോടതി കേസ്​ അടുത്ത തിങ്കളാഴ്​ച പരിഗണിക്കാനായി മാറ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomashigh courtkerala newsmalayalam news
News Summary - High Court Slams DGP Jacob Thomas-Kerala News
Next Story