കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു -ഹൈകോടതി
text_fieldsകൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങളെ സംസ്ഥാനസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈകോടതിയുടെ വിമര്‍ശനം. ക യ്യേറ്റ ഭൂമിയിലെ നിർമാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയ ാണെന്നും ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു.
മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ നിർമാണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ വൈദ്യുതി പോസ്റ്റുകള്‍ ഇടുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി നൽകിയ ഹരജിയിലാണ് വിമർശനം. മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നു. ഇത് പൊതു ജനങ്ങളെ കബളിപ്പിക്കൽ ആണ്.അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കു സർക്കാർ ജല, വൈദ്യുതി കണക്ഷൻ നൽകുന്നു. ഒരുഭാഗത്തു കയ്യേറ്റങ്ങളെ എതിർക്കുന്നു എന്ന് സർക്കാർ പ്രചരിപ്പിക്കുന്നുണ്ട്.മറുവശത്തു കയ്യേറ്റക്കാർക്ക് സൗകര്യം ഒരുക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത് കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.