Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിമിഷ ഫാത്തിമയെ...

നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിന്‍റെ നിലപാട് തേടി

text_fields
bookmark_border
Nimisha Fathima
cancel

കൊച്ചി: അഫ്ഗാനിസ്​താനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് മാതാവ് തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദു നൽകിയ ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറി​െൻറ നിലപാട് തേടി. നേര​േത്ത ഹേബിയസ്​ കോർപസ്​ ഹരജി നൽകിയെങ്കിലും വിദേശത്ത്​ ജയിലിൽ കഴിയുന്നവരെ തിരിച്ച്​ നാട്ടിലെത്തിക്കാൻ ഹേബിയസ് ഹരജിയല്ല നൽകേണ്ടതെന്ന്​ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന്​ അത്​ പിൻവലിച്ച്​ പുതിയ ഹരജി സമർപ്പിക്കുകയായിരുന്നു. ജസ്​റ്റിസ് പി.ബി. സുരേഷ് കുമാറാണ്​ ഈ ഹരജി പരിഗണിച്ചത്​. കേന്ദ്ര സർക്കാർ നിലപാട്​ തേടിയ കോടതി ഹരജി രണ്ടാഴ്ചക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

2016ലാണ് ഭീകരസംഘടനയായ ഐ.എസ്​.ഐ.എസിൽ ചേരാൻ ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌‌സണിെൻറ പ്രേരണക്ക് വിധേയമായി നിമിഷ ഫാത്തിമ നാടുവിട്ടതെന്നാണ്​ ഹരജിയിൽ പറയുന്നത്​. പിന്നീട് അഫ്ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ബെക്സൺ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. നിമിഷയടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ തയാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ തയാറല്ലാത്ത സാഹചര്യത്തിൽ കോടതി ഇടപെടണമെന്ന്​ ആവശ്യപ്പെട്ടാണ് ബിന്ദുവി​െൻറ ഹരജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nimisha fathima
News Summary - High Court sought the Central Government's position on the petition seeking the return of Nimisha Fatima
Next Story