നിയമവാഴ്ചയുള്ള രാജ്യത്ത് ആൾക്കൂട്ടത്തിെൻറ കൈക്കരുത്ത് അംഗീകരിക്കാനാവില്ല –ഹൈകോടതി
text_fieldsകൊച്ചി: നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് ആൾക്കൂട്ടം കൽപിക്കുന്ന നിയമങ്ങൾക്ക് സ്ഥാനമില്ലെന്ന് ഹൈകോടതി. ആൾക്കൂട്ടത്തിെൻറയും കൈക്കരുത്തിെൻറയും നിയമങ്ങൾക്ക ് നിലനിൽപ്പില്ലെന്നും ആൾക്കൂട്ടാധിപത്യം അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ മലയാലപ്പുഴ ദേവീക്ഷേത്രത്തിെൻറ തെക്കേ ഗേറ്റ് അടച്ചുപൂട്ടിയതിനെതിരെ ഭക്തരും ഗേറ്റിന് സമീപത്തെ ചില കടയുടമകളും നൽകിയ ഹരജികളിലാണ് ദേവസ്വം ബെഞ്ച് നിരീക്ഷണം.
പട്ടുകൊണ്ട് അലങ്കരിച്ച അമ്പതോളം മുത്തുക്കുടകൾ ഉത്സവശേഷം ക്ഷേത്രത്തിൽനിന്ന് കാണാതായതാണ് ഗേറ്റ് അടച്ചു പൂട്ടാൻ കാരണമായത്. ക്ഷേത്രത്തിൽ അലങ്കാരജോലികൾക്ക് നിയോഗിക്കപ്പെട്ടവർ ഇവ മോഷ്ടിച്ച് തെക്കേ ഗേറ്റിനു സമീപത്തെ കടയുടമക്ക് 1500 രൂപക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു. മലയാലപ്പുഴ പൊലീസിൽ കേസും ഉണ്ട്. കുടകൾ മോഷ്ടിച്ചതറിഞ്ഞ് ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയ വിശ്വാസികൾ തെക്കേ ഗേറ്റ് അടച്ചുപൂട്ടാൻ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിെൻറ നിർബന്ധത്തെത്തുടർന്നാണ് ഗേറ്റ് അടച്ചു പൂട്ടിയതെന്ന് ക്ഷേത്രോപദേശക സമിതിയും ദേവസ്വം മാനേജരും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തുടർന്നാണ് ദേവസ്വം അധികൃതരുടെ തീരുമാനമല്ല, ആൾക്കൂട്ടത്തിെൻറ നിർബന്ധമാണ് ഗേറ്റ് അടച്ചുപൂട്ടാൻ കാരണമെന്ന് വിലയിരുത്തി ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട നിവേദനം ദേവസ്വം കമീഷണറുടെ പരിഗണനയിലാണെന്നും ബന്ധപ്പെട്ട റിപ്പോർട്ടുകൾ കഴിഞ്ഞ മാർച്ചിൽ ലഭിച്ചിട്ടും കമീഷണർ തീരുമാനം എടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.