എം.എം. അക്ബറിനെതിരായ രണ്ട് കേസുകളിലെ നടപടികൾക്ക് ഹൈകോടതി സ്റ്റേ
text_fieldsെകാച്ചി: മതസ്പർധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് സ്കൂളിൽ പഠിപ്പിച്ചെന്ന കേസിൽ സ്കൂൾ എം.ഡി എം.എം. അക്ബറിനെതിരായ രണ്ട് കേസുകളിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു.
ഒരേ കുറ്റകൃത്യം ആരോപിച്ച് എറണാകുളത്തെ പാലാരിവട്ടം, കൊല്ലത്തെ കൊട്ടിയം, തൃശൂരിലെ കാട്ടൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് ഉത്തരവ്. കാട്ടൂർ, കൊട്ടിയം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിലെ തുടർ നടപടികളാണ് സ്റ്റേ ചെയ്തത്. ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടിയ കോടതി കേസ് വീണ്ടും മാർച്ച് 15ന് പരിഗണിക്കും.
പാലാരിവട്ടത്തെ കേസിൽ അറസ്റ്റ് ചെയ്തശേഷം മറ്റ് രണ്ട് കേസിൽ കൂടി പൊലീസ് കസ്റ്റഡിയും റിമാൻഡും ആവശ്യപ്പെടുകയാണ്. പീസ് എജുക്കേഷൻ ഫൗണ്ടേഷൻ എം.ഡി എന്ന നിലയിൽ മുംബൈയിലെ ബുറൂജ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകം തെരഞ്ഞെടുത്തതിെൻറ പേരിൽ സമാനമായ ഒന്നിലേറെ എഫ്.െഎ.ആറും അന്വേഷണവും സാധ്യമല്ല.
ഒരേ ആരോപണത്തിൽ അറസ്റ്റും തുടർ നടപടികളും ആവർത്തിക്കുന്നത് നിയമവിരുദ്ധമായതിനാൽ കേസുകൾ റദ്ദാക്കണം. മതസ്പർധ വളർത്താനുള്ള നടപടികളൊന്നും ഹരജിക്കാരനിൽ നിന്നുണ്ടായിട്ടില്ലാത്തതിനാൽ ഇൗ ആരോപണം നിലനിൽക്കുന്നതല്ല. സമാന ആരോപണത്തിൽ നിലവിലുള്ള രണ്ട് കേസുകളിലെ തുടർ നടപടികൾ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.