ജോസ് കെ. മാണിക്ക് രണ്ടില: ഉത്തരവിന് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ. മാണി എം.പി വിഭാഗത്തെ അംഗീകരിച്ചും 'രണ്ടില' തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാൻ അനുമതി നൽകിയുമുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.
വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കാതെയും അധികാരപരിധി ലംഘിച്ചുമുള്ള കമീഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ച ജസ്റ്റിസ് പി.വി. ആശ, ഹരജി ഒക്ടോബർ ഒന്നിന് പരിഗണിക്കാൻ മാറ്റി. തെരഞ്ഞെടുപ്പ് കമീഷനടക്കം എതിർ കക്ഷികളോട് സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
2019 ജൂൺ 16ന് ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിയും ഇതിനുള്ള യോഗവും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സിവിൽ കോടതി ഉത്തരവുണ്ടായിരിക്കെ കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
എന്നാൽ, ചിഹ്നം അനുവദിക്കുന്നതിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടെന്നായിരുന്നു ജോസ് കെ. മാണിയുടെ വാദം. ഇരുവിഭാഗത്തിനും വേണ്ടി സുപ്രീംകോടതി അഭിഭാഷകരാണ് വിഡിയോ കോൺഫറൻസ് വഴി ഹാജരായത്.
ജോസ്.കെ മാണി വട്ടപ്പൂജ്യമായി –ജോസഫ്
കോട്ടയം: സത്യവും നീതിയും ജയിച്ചെന്നും ദൈവം തങ്ങളുടെ കൂടെയാണെന്നും പി.ജെ. ജോസഫ്. രണ്ടില ചിഹ്നത്തിെൻറ കാര്യത്തിൽ പഴയനില പുനഃസ്ഥാപിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷെൻറ വിധിയിൽ പക്ഷപാതിത്വമുണ്ടെന്നും നീതി ലഭിച്ചില്ലെന്നും ബോധ്യപ്പെടുത്തിയത് ഹൈകോടതി അംഗീകരിച്ചു. രണ്ടുകൂട്ടരെയും കേട്ടാണ് കോടതി സ്റ്റേ നൽകിയത്. ഇപ്പോൾ ജോസ് കെ. മാണി വട്ടപ്പൂജ്യമായി. തെരഞ്ഞെടുപ്പ് കമീഷെൻറ വിധി ചോദ്യം ചെയ്യാൻ ഭരണഘടനപരമായ അവകാശമുണ്ട്. പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് കെ. മാണി പ്രവർത്തിക്കരുതെന്ന ഇടുക്കി, കട്ടപ്പന കോടതി ഉത്തരവുകൾ നിലനിൽക്കെ സർവകക്ഷിയോഗത്തിൽ ക്ഷണിച്ചത് ശരിയായില്ല. ജോസഫ് പറഞ്ഞു.
ജോസഫിെൻറ അമിതോന്മാദം താൽക്കാലികം –ജോസ് കെ. മാണി
കോട്ടയം: ഹൈകോടതി ഉത്തരവിനെ തുടർന്നുള്ള പി.ജെ. ജോസഫിെൻറ അമിതോന്മാദം താൽക്കാലികം മാത്രമാണെന്ന് ജോസ് കെ. മാണി. ദേശീയ തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവിന്മേല് താൽക്കാലിക സ്റ്റേ മാത്രമാണ് ഹൈകോടതി പുറപ്പെടുവിച്ചത്. വിശദമായ വാദം കേള്‍ക്കുന്നതിനാണ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നത്തിെൻറയും അംഗീകാരത്തിെൻറയും കാര്യത്തില്‍ ദേശീയ തെരഞ്ഞെടുപ്പ് കമീഷെൻറ വിധി തന്നെയാണ് ആത്യന്തികമായി നിലനില്ക്കുക. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു.
േജാസഫിനെ തള്ളി; സർവകക്ഷി യോഗത്തിൽ പെങ്കടുപ്പിച്ചത് േജാസിനെ
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ ക്ഷണിച്ചില്ല. അതേസമയം ജോസ് കെ. മാണിയെ ക്ഷണിക്കുകയും അദ്ദേഹം പെങ്കടുക്കുകയും ചെയ്തു. പാർട്ടിയും ചിഹ്നവും തെരഞ്ഞെടുപ്പ് കമീഷൻ അന്തിമ വിധിയിൽ അനുവദിച്ചവരെയാണ് ക്ഷണിച്ചതെന്നും അേത സാധിക്കൂവെന്നും ഇതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
കെ.എം. മാണിയുടെ നിര്യാണത്തിനുശേഷം സർവകക്ഷി യോഗങ്ങളിൽ സർക്കാർ പി.ജെ. ജോസഫിനെയാണ് ക്ഷണിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാതെ തീയതി പുനഃക്രമീകരിക്കണമെന്നും പെങ്കടുത്ത ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ജോസ് നേതൃത്വം നൽകുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എമ്മെന്നും അതിെൻറ ഭാഗമാണ് ഇപ്പോൾ ജോസഫ് അടക്കമുള്ളവരെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ വിധിക്കുമുമ്പ് പി.ജെ. ജോസഫിനെയാണ് വിളിച്ചത്. നേരത്തേ നടന്നതിെൻറ തുടർച്ചയായായിരുന്നു അത്. വിധി തങ്ങളുടെ ശ്രദ്ധയിൽകൊണ്ടുവന്നപ്പോൾ അതിനനുസരിച്ച് മാത്രമേ വിളിക്കാൻ കഴിയൂ. നിയമസഭ പാർട്ടിയിൽ എല്ലാവരും ഇതേവരെ ഒന്നിച്ചായിരുന്നു. നിയമാനുസൃതമായ കാര്യമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.