ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
text_fieldsകൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ ഒന്നും രണ്ടും പ്രതികളായ മുൻ സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടർ എസ്. വിജയൻ, എസ്.ഐ ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് എന്നിവർക്ക് ൈഹകോടതി രണ്ടാഴ്ചത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.
ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ഇവരെ അറസ്റ്റ് ചെയ്താല്‍ അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യ തുകയുടെ രണ്ട് ആള് ജാമ്യത്തിലും വിട്ടയക്കാനാണ് ജസ്റ്റിസ് അശോക് മേനോെൻറ ഉത്തരവ്. കേന്ദ്ര ഇൻറലിജന്‍സില്‍ ഓഫിസറായിരുന്ന 11ാം പ്രതി പി. എസ്. ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവിെൻറ കാലാവധി വീണ്ടും നീട്ടുകയും ചെയ്തു.
വിജയൻ നൽകിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് 1994 ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള ചുമതല മാത്രമെ നിര്വഹിച്ചിട്ടുള്ളൂവെന്നും കസ്റ്റഡി മർദനം സംബന്ധിച്ച് നമ്പി നാരായണനടക്കം അന്നൊന്നും പരാതി പറഞ്ഞിട്ടില്ലെന്നുമാണ് ഹരജിയിലെ വാദം. തിങ്കളാഴ്ച ഹരജി പരിഗണിക്കവെ, തിരുവനന്തപുരം പൊലീസ് കമീഷണറായിരുന്ന രാജീവിെൻറ നിർദേശ പ്രകാരമാണ് മാലി വനിതയായ മറിയം റഷീദയെ അറസ്റ്റ് ചെയ്തതെന്ന് ഹരജിക്കാർ പറഞ്ഞു. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് പ്രത്യേക അന്വേഷണ സംഘമാണ്. മറ്റൊരു പ്രതിയായ ആര്.ബി. ശ്രീകുമാറിന് ഗുജറാത്ത് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, കേസിൽ അഡീഷനല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരാകേണ്ടതെന്നും ഹരജികൾ മറ്റൊരു ദിവസം പരിഗണിക്കണമെന്നും അസി. സോളിസിറ്റർ ജ
നറൽ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹരജി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി, ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണനും മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും നൽകിയ ഹരജികളും കോടതിയുെട പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.