ഗുരുദേവ കോളജിൽ പൊലീസ് നിരീക്ഷണം തുടരണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിദ്യാർഥി സംഘർഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പൊലീസ് നിരീക്ഷണം തുടരണമെന്ന് ഹൈകോടതി. കോളജ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ പൊലീസിന്റെ കർശന ഇടപെടലുണ്ടാവണം. പുറത്തു നിന്നുള്ളവരെ അനാവശ്യമായി കോളജ് വളപ്പിലേക്ക് പ്രവേശിപ്പിക്കരുതെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു.
എസ്.എഫ്.ഐ വിദ്യാർഥികളുടെ സംഘർഷത്തിൽ മർദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരനും മാനേജ്മെന്റും നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ കോളജ് സമാധാനപരമായി പ്രവർത്തിക്കുന്നുണ്ടെന്ന അധികൃതരുടെ വിശദീകരണം രേഖപ്പടുത്തിയാണ് ഹരജി കോടതി തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.