മോൺസന്റെ സ്വത്തുവിവരം ഇ.ഡി അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മോൺസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെടുത്തിയ സ്വത്തിന്റെ വിശദാംശങ്ങൾ നൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഹൈകോടതി.
കേസിൽ കുടുംബസ്വത്ത് ഉൾപ്പെടുത്തിയത് ചോദ്യംചെയ്ത് മോൺസന്റെ മക്കളായ മാനസ് മോൺസൻ, ഡോ. മിമിഷ മോൺസൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ നിർദേശം. തുടർന്ന് അടുത്ത ആഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
മോൺസനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. എന്നാൽ, ഈ അഞ്ച് കേസുകളിലും പരാതിക്കാർ പണം നൽകിയത് 2017-19 കാലഘട്ടത്തിലാണെന്ന് ഹരജിയിൽ പറയുന്നു. കേസിനെത്തുടർന്ന് മോൺസന്റെ ചേർത്തലയിലെ വീടും ഭാര്യയുടെയും മക്കളുടെയും കെ.എസ്.എഫ്.ഇ നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടി. എന്നാൽ, വീട് 2011ൽ കുടുംബസ്വത്തായി ലഭിച്ചതാണെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.