Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവർ എം.എൽ.എയുടെ...

അൻവർ എം.എൽ.എയുടെ പാർക്ക്​ പ്രവർത്തനം ലൈസൻസോടെയാണോ​? -പഞ്ചായത്തിനോട്​ ഹൈകോടതി

text_fields
bookmark_border
അൻവർ എം.എൽ.എയുടെ പാർക്ക്​ പ്രവർത്തനം ലൈസൻസോടെയാണോ​? -പഞ്ചായത്തിനോട്​ ഹൈകോടതി
cancel

കൊ​ച്ചി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ക​ക്കാ​ടം​പൊ​യി​ലി​ലെ പാ​ർ​ക്ക്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ലൈ​സ​ൻ​സോ​ടെ​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഹൈ​കോ​ട​തി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് പാ​ർ​ക്ക്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​സ്റ്റി​സ്​ വി​ജു എ​ബ്ര​ഹാം ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. പാ​ർ​ക്ക്​ ന​ട​ത്തി​പ്പി​ന്​ മ​റ്റ് വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ അ​ട​ച്ചു​പൂ​ട്ടി​യ പി.​വി.​ആ​ർ നേ​ച്വ​ർ ഒ ​പാ​ർ​ക്ക്​ പ​ഠ​നം ന​ട​ത്താ​തെ തു​റ​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​​ റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി ന​ൽ​കി​യ കേ​ര​ള ന​ദീ​സം​ര​ക്ഷ​ണ സ​മി​തി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​നാ​ണ്​ വി​വ​രാ​വ​കാ​ശ രേ​ഖ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

2018 ജൂ​ൺ 18ന് ​ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം കോ​ഴി​ക്കോ​ട് ക​ല​ക്ട​റാ​ണ് പാ​ർ​ക്ക്​ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ, പാ​ർ​ക്ക്​ തു​റ​ന്നു​ന​ൽ​കാ​ൻ 2023 ആ​ഗ​സ്റ്റ്​ 21ന്​ ​ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ട​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. ഹ​ര​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​ന് പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtPV Anvar
News Summary - High Court to Panchayat about Anvar's park
Next Story