എൻഡോസൾഫാൻ: കൈമാറിയ വീടുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ചുനൽകിയ വീടുകളുമായി ബന്ധപ്പെട്ട് ചില അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഹൈകോടതി നിർദേശം.
വീടുകളിരിക്കുന്നിടത്ത് മിന്നൽരക്ഷാചാലകമടക്കം സംവിധാനങ്ങളൊരുക്കാനും താമസക്കാർക്ക് ആവശ്യമായ ആരോഗ്യ പരിശോധന നടത്താനും മാലിന്യ ശേഖരണത്തിനുള്ള സൗകര്യം ഏർപ്പെടുത്താനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ജില്ല കലക്ടർ, കാസർകോട് സർക്കാർ ആശുപത്രി അധികൃതർ, തദ്ദേശ സ്ഥാപന അധികൃതർ എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് കലക്ടർ ഇംബശേഖരൻ കോടതിയിൽ ഹാജരായിരുന്നു.
ആറ് വീടുകൾ അനുവദിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ഉപഹരജിയിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് പറഞ്ഞു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരാണ് താമസക്കാരിലേറെയുമെന്നതിനാൽ വീൽചെയർ ഉപയോഗിക്കാൻ കഴിയുന്ന റോഡ് എന്നതുൾപ്പെടെ ആവശ്യങ്ങളിൽ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.