യു.എൻ.എയിലെ സാമ്പത്തിക ക്രമക്കേട് നിസ്സാരമായി കാണാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (യു.എൻ.എ) ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേ ട് കേസ് നിസ്സാരമായി കാണാനാവില്ലെന്ന് ഹൈകോടതി. ചെറിയ പ്രതിഫലത്തിന് ജോലി ചെയ്യു ന്ന നഴ്സുമാരിൽനിന്ന് പണം തട്ടിയെടുത്ത സംഭവം ഗൗരവമുള്ളതാണ്. സർക്കാർ സർവിസിൽ ക് ലർക്കുമാർക്ക് വരെ 25,000 രൂപയിലധികം ശമ്പളം കിട്ടുമ്പോൾ നഴ്സുമാർക്ക് 15,000 രൂപയാണ് ലഭിക് കുന്നത്. നിപ രോഗിയെ പരിചരിക്കുന്നതിനിടെ ഒരു നഴ്സ് മരിച്ച സംഭവവമുണ്ടായി. ഇത്തരം സേ വനം ചെയ്യുന്നവരെ വഞ്ചിക്കുന്ന നടപടികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കാൻ ഒന്നാം പ്രതിയും യു.എൻ.എ ദേശീയ പ്രസിഡൻറുമായ ജാസ്മിൻ ഷാ, രണ്ടാം പ്രതി ഷോബി ജോസഫ് എന്നിവർ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതിയുടെ നിരീക്ഷണം. അതേസമയം, യു.എൻ.എയുമായി ബന്ധപ്പെട്ട് 56 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതികളെന്ന് കരുതുന്നവർ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരുന്നതായും ഈ ഇടപാടുകളെല്ലാം സംശയാസ്പദമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പ്രതിമാസം 15,000 രൂപയും മറ്റും ലഭിച്ചിരുന്ന നഴ്സുമാർക്ക് അർഹമായ ശമ്പളം ലഭിച്ചുതുടങ്ങിയത് യു.എൻ.എയുടെ ഇടപെടൽ മൂലമാണെന്നും ഇതിെൻറ പേരിൽ സംഘടനക്കെതിരെ ആശുപത്രി മാനേജ്മെൻറുകളും മറ്റ് ശക്തികളും ഒരുമിച്ചെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, മുമ്പ് നല്ല കാര്യങ്ങൾ ചെയ്തെന്നുപറഞ്ഞ് അതിെൻറ ഫലം സ്വന്തമാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഹരജിക്കാർക്കെതിരെ സംഘടനയിലെ നേതാക്കൾ തന്നെയാണ് പരാതി നൽകിയത്. ഉന്നതപദവിയിൽ എത്തുന്നവർ പാവങ്ങളെയും സംഘടനയിലെ മറ്റ് അംഗങ്ങളെയും സഹായിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. സംഘടനയുടെ പണം ഉപയോഗിച്ച് പ്രതികൾ കാറും ഫ്ലാറ്റും വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. വരുമാനത്തിെൻറ വിവരങ്ങൾ നൽകാനാവുമോയെന്ന് ഇൗ ഘട്ടത്തിൽ കോടതി ആരാഞ്ഞു. തുടർന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ഫലപ്രദമായ അന്വേഷണത്തിന് തട്ടിപ്പു നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കേണ്ടതുണ്ടെന്ന് ക്രൈം ബ്രാഞ്ചിെൻറ വിശദീകരണത്തിൽ പറയുന്നു. ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.