സ്കോൾ കേരള: സ്ഥിരപ്പെടുത്തലിൽ ഇടപെട്ട് ഹൈകോടതി
text_fieldsകൊച്ചി: ഹയർ സെക്കൻഡറി ഓപൺ സ്കൂൾ ക്ലാസ് നടത്തിപ്പ് സ്ഥാപനമായ സ്കോൾ കേരളയിൽ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ) കരാറുകാരെയും ദിവസ വേതനക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ ഇടപെട്ട് ഹൈകോടതി.
രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് ചിലരെ സ്ഥിരപ്പെടുത്താനുള്ള നടപടി ചോദ്യം ചെയ്ത് ഇടുക്കി സ്വദേശി എം.ബി. താജു അടക്കം മൂന്നുപേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഇടപെടൽ.
സ്ഥിരപ്പെടുത്തൽ ഇതുവരെ നടന്നിട്ടില്ലെങ്കിൽ ഹരജിയിലെ തുടർനടപടികൾക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ആരെയെങ്കിലും നിയമിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി സ്കോൾ കേരളക്ക് നിർദേശം നൽകി. നിയമനം എന്ത് അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് അറിയിക്കാനാണ് നിർദേശം.
ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം 55 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി ആരോപിച്ചാണ് ഹരജി. ഹരജി വീണ്ടും 21ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.