മടിയില്‍ കനമല്ലാത്തതിനാല്‍ വായടപ്പിക്കാനാവില്ലെന്ന് കെ.എം. ഷാജി
text_fieldsകോഴിക്കോട്: അനീതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശബ്ദിച്ചതിനാണ് പിണറായി ഭരണകൂടം വേട്ടയാടിയതെന്നും തന്റെ പേരില്‍ ആര്‍ക്കും തലകുനിക്കേണ്ടി വരില്ലെന്നും ആവര്‍ത്തിക്കുന്നതായി മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പിടിച്ചെടുത്ത 47 ലക്ഷത്തിന് രേഖയുണ്ടെന്നും തിരിച്ചുതരേണ്ടിവരുമെന്നും പറഞ്ഞപ്പോള്‍ പലവഴിയില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. കോഴപ്പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും നിയമോപദേശം ലഭിച്ചിട്ടും സി.പി.എം കളളപ്പരാതിയുടെ പേരില്‍ വിജിലന്‍സ് കേസ്സെടുത്ത് പരിധി ലംഘിച്ച് വീട്ടില്‍ കയറി.
മാത്രമല്ല, കേന്ദ്രം വേട്ടയാടുന്നേ എന്ന് കരഞ്ഞുവിളിക്കുന്നവര്‍ ഇ.ഡിക്ക് കേസ്സ് കൈമാറി വേട്ടയുടെ അവസാനത്തെ സാധ്യതയും ഉപയോഗിച്ചു. മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ പേടിയില്ലാതെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചാണ് മുന്നോട്ടു പോയതും നിരപരാധിത്വം ക്രിസ്റ്റല്‍കട്ടായി തെളിഞ്ഞതും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കളളക്കേസെടുത്ത് തോല്‍പ്പിച്ചവര്‍ ഇനിയെങ്കിലും മാപ്പുപറയാന്‍ മാന്യത കാണിക്കണം. ഭരണകൂടങ്ങളുടെ അധികാര ദുര്‍വിനിയോഗത്തിലൂടെ വായടപ്പിക്കാനുള്ള ശ്രമത്തിനെതിരായ നിയമ പോരാട്ടവും ചെറുത്ത് നില്‍പ്പും തുടരമെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.