മൊബൈൽ േഫാൺ പാർസൽ കയറ്റിറക്കിന് ചുമട്ടുതൊഴിലാളികൾ വേണ്ട -ഹൈകോടതി
text_fieldsകൊച്ചി: ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുക്കളുടെ ഗണത്തിൽെപടുന്നതിനാൽ മൊബൈൽ ഫോൺ പാർസലുകളുടെ കയറ്റിയിറക്കിന് ചുമട്ടുതൊഴിലാളികൾക്ക് അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് ഹൈകോടതി. കേരള ചുമട്ടുതൊഴിലാളി നിയമത്തിൽനിന്ന് ഒഴിവാക്കിയ സാധനങ്ങളുടെ പരിധിയിലാണ് മൊബൈൽ ഫോൺ ഉൾെപ്പടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
സി.ഐ.ടി.യു അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് മൊബൈൽ ഫോൺ പാക്കറ്റുകളുടെ കയറ്റിറക്ക് തടസ്സപ്പെട്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം ചക്കരപ്പറമ്പിലെ സഫ സിസ്റ്റം ആൻഡ് സൊലൂഷൻസ് നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. മൊബൈൽ ഫോണുകളുടെ കയറ്റിറക്കിന് ഹരജിക്കാർക്ക് പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു.
സി.ഐ.ടി.യു യൂനിയനിലെ അംഗങ്ങൾ കയറ്റിറക്ക് തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് ഹരജിക്കാരെ സമീപിച്ചതോെടയാണ് സംഭവങ്ങളുടെ തുടക്കം. അങ്ങേയറ്റം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പാർസലുകളാണ് കയറ്റിയിറക്കുന്നതെന്നും ജോലി നൽകാനാവില്ലെന്നും പറഞ്ഞതോടെ യൂനിയൻ പാക്കറ്റുകളുടെ നീക്കം തടഞ്ഞു. ഇതിനെതിരെ പൊലീസ് സംരക്ഷണം തേടിയെങ്കിലും ഫലം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
എന്നാൽ, ഇതേ ജോലി മറ്റ് മൊബൈൽ ഷോപ്പുകളിൽ തങ്ങളുടെ ചുമട്ടുതൊഴിലാളികൾ ചെയ്യുന്നുണ്ടെന്നും കേരള ചുമട്ടുതൊഴിലാളി നിയമപ്രകാരം രജിസ്ട്രേഷനെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി ഹരജിക്കാർ രംഗത്തെത്തിയതെന്നുമായിരുന്നു യൂനിയെൻറ വാദം. ഹരജിക്കാരുടെ ജീവനക്കാരെ ഉപയോഗിച്ച് അവർക്ക് മൊബൈൽ േഫാൺ പാർസലുകൾ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.