വിഴിഞ്ഞം കരാർ: സർക്കാർ വിശദീകരിക്കണം -ഹൈകോടതി
text_fieldsകൊച്ചി: അദാനി ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഒപ്പിട്ട വിഴിഞ്ഞം കരാർ ഏറെ ഗൗരവമുള്ള വിഷയമാണെന്ന് ഹൈകോടതി. സ്വകാര്യകമ്പനിക്ക് എല്ലാം വിറ്റുതീര്‍ക്കുകയാണ് കരാര്‍ ചെയ്യുന്നതെന്ന ഹരജിയിലെ ആരോപണം ശരിയാണെങ്കിൽ കേരളത്തിെൻറ ഭാവിവരെ അനിശ്ചിതത്വത്തിലാണ്. ഇത്തരമൊരു കരാറിെൻറ വാണിജ്യപരമായ പരിഗണനകളും നേട്ടങ്ങളും എന്തായിരുന്നു. സര്‍ക്കാറിനുണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കുമ്പോള്‍ പൂര്‍ണമായും വിറ്റുതീര്‍ക്കലാണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും ഇങ്ങനെയൊരു കരാര്‍ എന്തിന് വേണ്ടിയായിരുന്നെന്നും കോടതി ചോദിച്ചു. തുടര്‍ന്ന്, ഇക്കാര്യത്തിൽ ഇനി ചെയ്യാനാകുന്ന കാര്യങ്ങളും സി.എ.ജി റിപ്പോർട്ട് പരിശോധിക്കാന്‍ രൂപവത്കരിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമീഷെൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തമാക്കി സർക്കാർ വിശദീകരണം നൽകാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താൽപര്യങ്ങള്ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലീം സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കരാര്‍ നടപ്പാകുന്ന ആദ്യദിനം മുതല്‍ അവസാനദിനംവരെ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടാവുമെന്നാണ് സി.എ.ജി റിപ്പോർെട്ടന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതി നടപ്പായിക്കഴിഞ്ഞാൽ 40 വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാറിന് 13,947 കോടിയുടെ വരുമാനമാണുണ്ടാവുക. 40 വര്‍ഷം കഴിഞ്ഞ് കമ്പനി ഒഴിയുമ്പോള്‍ 19,555 കോടി അവര്‍ക്ക് നല്‍കണം. സംസ്ഥാന സര്‍ക്കാറിന് മൊത്തം ലഭിച്ച വരുമാനത്തേക്കാള്‍ 5608 കോടി കൂടുതൽ തിരിച്ചുനൽകേണ്ടിവരുമെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് നിയമസഭയില്‍ വെച്ചപ്പോഴാണ് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ അധ്യക്ഷനായ അന്വേഷണ കമീഷന് സർക്കാർ രൂപവത്കരിച്ചതെന്ന് ഹരജിയിൽ പറയുന്നു. ആറുമാസത്തിനകം കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, മതിയായ അടിസ്ഥാനസൗകര്യംപോലുമില്ലാത്ത സാഹചര്യത്തിൽ ഒന്നും ചെയ്യാനായില്ലെന്ന് കമീഷന് പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നിർദേശം. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.