ദുർബല സാക്ഷികൾക്ക് കോടതി നടപടികളിൽ ഭയമില്ലാതെ പങ്കെടുക്കാൻ മാർഗനിർദേശങ്ങളുമായി ഹൈകോടതി
text_fieldsകൊച്ചി: പീഡനക്കേസുകളിലെ ഇരകളടക്കമുള്ള ദുർബല സാക്ഷികൾക്ക് കോടതി നടപടികളിൽ നിർഭയമായി പങ്കെടുക്കാൻ പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിന് ഹൈകോടതിയുടെ മാർഗനിർദേശം. ഭയപ്പാട് കൂടാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് കോടതിയിൽ ഹാജരായി മൊഴിനൽകാനും തെളിവെടുപ്പ് പൂർത്തീകരിക്കാനും മതിയായ സൗകര്യങ്ങൾ വേണമെന്ന സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
സാക്ഷികളായ സ്ത്രീകൾക്കും കുട്ടികൾക്കുമായി കോടതികളോട് ചേർന്ന് വൾനറബിൾ വിറ്റ്‌നെസ് ഡെപ്പോസിഷനൻ സെന്റർ (വി.ഡബ്ല്യു.ഡി.സി) സ്ഥാപിക്കണമെന്നതാണ് ഹൈകോടതി ഭരണവിഭാഗത്തിന്‍റെ പ്രധാന നിർദേശം. ഇത്തരം സാക്ഷികൾ കോടതിയിൽ പ്രതിയുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാൻ ഓഡിയോ-വിഡിയോ സജ്ജീകരണങ്ങൾ ഒരുക്കണം.
ഇവർക്കുള്ള കാത്തിരിപ്പ് മുറികളിൽ പുസ്തകങ്ങൾ, ടി.വി, കളിക്കോപ്പുകൾ, കളറിങ് സാമഗ്രികൾ തുടങ്ങിയവ സജ്ജീകരിക്കണം. ഈ വിഭാഗത്തിലെ സാക്ഷികൾക്ക് മൊഴി നൽകാൻ സ്ക്രീനുകളും സ്ഥാപിക്കണം. പ്രതിയുടെ സാന്നിധ്യത്തിൽ മൊഴി നൽകാൻ സാക്ഷി വിസമ്മതിച്ചാൽ പ്രതിയെ അടുത്ത മുറിയിലേക്ക് മാറ്റാൻ ജഡ്‌ജി നിർദേശിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.