ഉഗ്രശബ്ദമുള്ള പടക്കത്തിന് സംസ്ഥാനത്തും വിലക്ക്
text_fieldsതൃശൂർ: ദീപാവലിക്ക് പടക്കവിൽപന തടഞ്ഞ സുപ്രീംകോടതി ഉത്തരവിെൻറ പാശ്ചാത്തലത്തിൽ, കേരളത്തിലും ഉഗ്രശബ്ദമുള്ള പടക്കങ്ങൾ വിലക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് ഇറക്കി. ഇതനുസരിച്ച് രാത്രി 10നും രാവിലെ ആറിനും ഇടയില്‍ ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിക്കാൻ പാടില്ല. ആശുപത്രി, കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയം എന്നിവയുടെ 100 മീറ്റര്‍ പരിസരത്തും ഇടുങ്ങിയ സ്ഥലങ്ങളിലും ഇത്തരം പടക്കം പൊട്ടിക്കാന്‍ പാടില്ല.
ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരം വർണപ്പൊലിമയും പ്രകാശവുമുള്ള പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 125 െഡസിബലില് കൂടുതൽ ശബ്ദമുള്ള പടക്കങ്ങളുടെ (കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍, ഏറുപടക്കങ്ങള്‍ തുടങ്ങിയവ) വില്പനയും ഉപയോഗവുമാണ് ബോർഡ് നിരോധിച്ചത്.
ജനവാസ മേഖലയില്‍ പടക്കം പൊട്ടിക്കുന്നത് വിലക്കി 2005 ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും കേരളമുൾപ്പെടെ പലയിടത്തും നടപ്പാക്കിയിരുന്നില്ല. ഇപ്പോഴത്തെ ഉത്തരവ് പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളെ ബാധിച്ചേക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.