കുംഭച്ചൂടിൽ പൊള്ളി കേരളം; പകൽച്ചൂടിൽ രണ്ടുമുതൽ നാല് ഡിഗ്രിയുടെ വർധന
text_fieldsതിരുവനന്തപുരം: കുംഭച്ചൂടിൽ കേരളം തിളക്കുന്നു. ഭൂരിഭാഗം ജില്ലക ളിലും രണ്ടു മുതൽ നാല് ഡിഗ്രിവരെ ചൂട് ഉയർന്നു. വേനൽമഴ മാറിനിന്നാൽ മ ാർച്ച്, ഏപ്രിൽ മാസത്തോടെ ഇത് അഞ്ച് ഡിഗ്രിവരെ ഉയർന്നേക്കാമെന്നാണ് ക ാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ ്രത്തിെൻറ കണക്കനുസരിച്ച് സീസണിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂ ടുതൽ ചൂട് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 20ന് തലസ്ഥാനത്ത് രേഖപ്പെ ടുത്തിയത് 38.2 ഡിഗ്രി സെൽഷ്യസാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പി െൻറ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനിലയിലായിരുന്നു അന്ന് തലസ്ഥാന ജില്ല.
വെള്ളിയാഴ്ച തിരുവനന്തപുരം സിറ്റിയിൽ 4.2 ഡിഗ്രിയും ആലപ്പുഴയിൽ 3.8 ഡിഗ്രിയും ചൂട് അധികമായി ഉയർന്നു. ചൂട് ഏറ്റവും കുറവ് അനുഭവപ്പെടാറുള്ള കൊല്ലം പുനലൂരിലും ചൂട് വർധിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പു വരെ 34 ഡിഗ്രിക്ക് താഴെയായിരുന്ന ഇവിടെയിപ്പോൾ 36 ഡിഗ്രിക്ക് മുകളിലാണ്. രാത്രി ചൂടിലും രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ വർധനയുണ്ട്. പാലക്കാട്ട് വെള്ളിയാഴ്ച അനുഭവപ്പെട്ട കുറഞ്ഞ ചൂട് 25.5 ഡിഗ്രിയാണ്.
തുലാമഴയിലെ കുറവും കടൽക്കാറ്റ് മാറി നിൽക്കുന്നതുമാണ് ഫെബ്രുവരിയിൽതന്നെ ചൂട് കുത്തനെ ഉയരാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. മഴമേഘങ്ങൾ ഒഴിഞ്ഞ് ആകാശം തെളിഞ്ഞുനിൽക്കുന്നതും പകൽ വെയിലിെൻറ തീക്ഷ്ണത വർധിപ്പിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 22 വരെ കേരളം 19.4 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ കിട്ടിയത് 13.0 മി.മീറ്റർമാത്രമാണ്. അതായത് 33 ശതമാനം മഴയുടെ കുറവ്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതുവരെ ഒരുതുള്ളിപോലും മഴ പെയ്തിട്ടില്ല. ആലപ്പുഴ ജില്ലയിൽ 92 ശതമാനം മഴ കുറവാണ്. മഴ മാറി നിൽക്കുകയും ചൂട് ഉയരുകയും ചെയ്താൽ ഉഷ്ണതരംഗമടക്കമുള്ള (ഹീറ്റ് വേവ്) പ്രതിഭാസങ്ങൾ കേരളം അനുഭവിക്കേണ്ടിവരും.
പാലക്കാട് 40 ഡിഗ്രി
പാലക്കാട്: സംസ്ഥാനത്ത് ഇത്തവണ ആദ്യമായി ചൂട് 40 ഡിഗ്രി രേഖപ്പെടുത്തി. പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സിയിലെ മാപിനിയിലാണ് ശനിയാഴ്ച 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ആദ്യമായാണ് ഫെബ്രുവരി മൂന്നാംവാരത്തിൽ 40 ഡിഗ്രി രേഖപ്പെടുത്തുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി 28നാണ് ചൂട് 40 ഡിഗ്രിയിലെത്തിയത്. പട്ടാമ്പിയിൽ 37.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ പാലക്കാട് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
അതേസമയം, കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ റിപ്പോർട്ട് പ്രകാരം പുനലൂരിലാണ് ശനിയാഴ്ച കൂടുതൽ താപനില രേഖപ്പെടുത്തിയത് (36.5). മാർച്ച് പകുതിയോടെ മാത്രമേ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വേനൽ മഴക്ക് സാധ്യതയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.