അടിമപ്പണി: വിമർശനവുമായി മുൻ ഡി.ജി.പി ടി.പി. സെൻകുമാർ
text_fieldsതിരുവനന്തപുരം: അടിമപ്പണിയുടെ ഉത്തരവാദിത്തം പൊലീസ് നേതൃത്വത്തിനാണെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ഇക്കാര്യത്തിൽ നിതാന്തജാഗ്രതയുണ്ടാകണം. പൊലീസ്നിയമം പോലെ ഇതു സംബന്ധിച്ചുള്ള നിർദേശങ്ങളും കൃത്യമായി പാലിക്കണം. നമ്മുടെ സംസ്ഥാനത്തുള്ള സംസ്കാരം മറ്റ് ചില സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പല സംസ്ഥാനങ്ങളും കുറെയേറെ ഫ്യൂഡലിസ്റ്റ് സ്വഭാവമുള്ളതാണ്. അത്തരം സ്ഥലങ്ങളിലുള്ളവർ കേരളത്തില്‍ വരുമ്പോള്‍ അവർക്ക് സാംസ്കാരികനടുക്കം ഉണ്ടാകുന്നുണ്ടാകും.
എല്ലാവരും തുല്യരാണെന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങള്‍ പോകുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നുണ്ടാകാം. കേരളത്തിൽ വന്ന് ഇത്ര വർഷമായിട്ടും കേരളത്തിെൻറ സംസ്കാരം ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ തലപ്പത്തുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. താന്‍ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, അതൊരു വ്യവസ്ഥയായി മാറിയില്ല.
ഒരാള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപടിയെടുക്കുന്നതിനുപകരം ഒരു വ്യവസ്ഥയായി ഇത് രൂപപ്പെട്ടുവരണം. പൊലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് മേധാവികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണം. വീട്ടുജോലിക്ക് അടക്കം 9000 രൂപയോളം അധികമായി നൽകിയിരുന്നു. പൊലീസ് നിയമത്തിലുള്ള കാര്യങ്ങള്‍ പോലെതന്നെ ഇത്തരം കാര്യങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.