Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ധി​ക ഓ​യി​ൽ ചെ​ല​വ്:...

അ​ധി​ക ഓ​യി​ൽ ചെ​ല​വ്: പു​തി​യ വാ​ഹ​ന​മോ വി​ല​യോ ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ വി​ധി

text_fields
bookmark_border
അ​ധി​ക ഓ​യി​ൽ ചെ​ല​വ്: പു​തി​യ വാ​ഹ​ന​മോ വി​ല​യോ ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ വി​ധി
cancel

മ​​ല​​പ്പു​​റം: നി​​ർ​​മാ​​ണ​​ത്തി​​ലെ പി​​ഴ​​വി​​ന് വാ​​ഹ​​ന നി​​ർ​​മാ​​ണ ക​​മ്പ​​നി പു​​തി​​യ വാ​​ഹ​​ന​​മോ വി​​ല​​യോ ന​​ൽ​​ക​​ണ​​മെ​​ന്ന് ഉ​​പ​​ഭോ​​ക്തൃ ക​​മീ​​ഷ​​ന്റെ വി​​ധി. വെ​​ട്ടം സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് താ​​ഹി​​ർ ജി​​ല്ല ഉ​​പ​​ഭോ​​ക്തൃ ക​​മീ​​ഷ​​ൻ മു​​മ്പാ​​കെ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണി​​ത്. 8,31,145 രൂ​​പ കൊ​​ടു​​ത്താ​​ണ് പ​​രാ​​തി​​ക്കാ​​ര​​ൻ 2018ൽ ​​വാ​​ഹ​​നം വാ​​ങ്ങി​​യ​​ത്. വാ​​ങ്ങി​​യ ഉ​​ട​​നെ ഓ​​യി​​ൽ അ​​ധി​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ടി​​വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് സ​​ർ​​വി​​സ് സെ​​ന്റ​​റി​​ൽ പ​​രാ​​തി​​യു​​മാ​​യി സ​​മീ​​പി​​ച്ചു. ഓ​​രോ ത​​വ​​ണ​​യും അ​​ടു​​ത്ത സ​​ർ​​വി​​സോ​​ടെ പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് പ​​റ​​ഞ്ഞ​​ത​​ല്ലാ​​തെ ഓ​​യി​​ൽ ഉ​​പ​​യോ​​ഗ​​ത്തി​​ൽ കു​​റ​​വ് വ​​ന്നി​​ല്ല. തു​​ട​​ർ​​ന്നാ​​ണ് ഉ​​പ​​ഭോ​​ക്തൃ ക​​മീ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

പു​​തി​​യ വാ​​ഹ​​ന​​മോ വാ​​ഹ​​ന​​ത്തി​​ന്റെ വി​​ല​​യാ​​യ 8,31,145 രൂ​​പ​​യോ പ​​രാ​​തി​​ക്കാ​​ര​​ന് ന​​ൽ​​ക​​ണം. ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി 50,000 രൂ​​പ​​യും കോ​​ട​​തി ചെ​​ല​​വാ​​യി 10,000 രൂ​​പ​​യും ന​​ൽ​​ക​​ണ​​മെ​​ന്നും കെ. ​​മോ​​ഹ​​ൻ​​ദാ​​സ് പ്ര​​സി​​ഡ​​ന്റും പ്രീ​​തി ശി​​വ​​രാ​​മ​​ൻ, സി.​​വി. മു​​ഹ​​മ്മ​​ദ് ഇ​​സ്മാ​​യി​​ൽ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളു​​മാ​​യ ജി​​ല്ല ഉ​​പ​​ഭോ​​ക്തൃ ക​​മീ​​ഷ​​ൻ വി​​ധി​​യി​​ൽ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consumer commissionHigh oil cost
News Summary - High oil cost: Consumer commission to offer new vehicle or price Shan fate
Next Story