കോവിഡ് ബാധിതരുടെ ഉയർന്ന നിരക്ക്: കേരളത്തിലേക്ക് കേന്ദ്രസംഘം
text_fieldsന്യൂഡൽഹി: കോവിഡ് ബാധിതരുടെ നിരക്ക് ഉയർന്നുനിൽക്കുന്ന കേരളമടക്കം ആറു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചു. കോവിഡ് നിയന്ത്രണ നടപടികളിൽ സംസ്ഥാനത്തെ സഹായിക്കാനാണ് ഉന്നതതല സംഘം. പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിെൻറ നേതൃത്വത്തിൽ രണ്ടുപേരാണ് കേരളത്തിലേക്ക് വരുന്നത്.
കേരളത്തിനു പുറമെ അരുണാചൽപ്രദേശ്, ത്രിപുര, ഒഡിഷ, ഛത്തിസ്ഗഢ്, മണിപ്പൂർ എന്നിവിടങ്ങളിലേക്കാണ് വെവ്വേറെ സംഘങ്ങളെ അയക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ ഓരോ സംസ്ഥാനവും നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തി നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തും. ആശുപത്രി കിടക്കകളുടെ ലഭ്യത, മെഡിക്കൽ ഓക്സിജൻ, വെൻറിലേറ്റർ, വാക്സിൻ, ആംബുലൻസ് സജ്ജീകരണങ്ങൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.