അതിവേഗ റെയിൽ: കാൽ ലക്ഷം കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും
text_fieldsപത്തനംതിട്ട: തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ) പദ്ധതിക്കായി ഇരുപത്തയ്യായിരത്തിനുമേൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരും. തിരുവനന്തപുരം മുതൽ തിരൂർ വരെ പുതിയതും തുടർന്ന് കാസർകോടുവരെ നിലവിലുള്ളതിന് സമാന്തരവുമായിരിക്കും നിർദിഷ്ട പാത. വീടുകളും വ്യാപാരസ്ഥാപനങ്ങളും ബഹുനില കെട്ടിടങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ പാത കടന്നുപോകുന്ന പ്രേദശങ്ങളുടെ ഗൂഗിൾ മാപ് ചിത്രം കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷെൻറ വെബ്സൈറ്റിൽ (keralarail.com) പ്രസിദ്ധീകരിച്ചു.
ആകാശസർേവയിൽ നദികൾ, റോഡുകൾ, നീർത്തടങ്ങൾ, വയലുകൾ, കാട്, പൈതൃകമേഖലകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർണയിച്ചിട്ടുണ്ട്. റെയിൽേവ തത്ത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിക്ക് ജൂൺ ഒമ്പതിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഭൂമി ഏറ്റെടുക്കലിനും അനുമതി നൽകി. ഇതിന് ഇൗ മാസം ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.
വീതി 30 മീറ്റർ വരെ
30 മീറ്റർ വരെ വീതിയിലായിരിക്കും പാത. ഭൂമി ഏെറ്റടുക്കലിന് ജില്ലകളിൽ റവന്യൂവകുപ്പ് ഒാഫിസുകൾ തുറക്കും. അലൈൻമെൻറും പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ വിശദ റിപ്പോർട്ടും സംസ്ഥാന സർക്കാറിന് കൈമാറി. അതിരിടാനുള്ള 20 ലക്ഷം സർേവകല്ലുകൾക്ക് ടെൻഡർ വിളിച്ചു. തിരുവനന്തപുരം മുതൽ കാസർകോടുവരെ 1383 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിൽ 1074.19 ഹെക്ടർ സ്വകാര്യഭൂമിയാണ്. ഇതിനാവശ്യമായ 8656 കോടി ഹഡ്കോ വായ്പയാണ്. 532 കി.മീ. ദൂരം വരുന്ന പദ്ധതിയുടെ അടങ്കൽ 67,000 കോടിയാണ്. പാരിസിലെ സിസ്ട്രയാണ് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനകം എറണാകുളത്തും നാലുമണിക്കൂറിനകം കാസർകോട്ടും എത്താനാകും. റെയിൽവേ ബോർഡിെൻറയും കേന്ദ്രസർക്കാറിെൻറയും അംഗീകാരം ലഭിച്ചാൽ അഞ്ചുവർഷത്തിനകം നടപ്പാക്കുമെന്നാണ് വാഗ്ദാനം.
വ്യവസ്ഥകൾ വെച്ച് ദ. റെയിൽേവ
ഇതിനിടെ കഴിഞ്ഞ മാർച്ചിൽ കൈമാറിയ വിശദ പദ്ധതി റിപ്പോർട്ട് നിർേദശങ്ങളോടെ ചെന്നൈയിലെ ദക്ഷിണ റെയിൽേവ ആസ്ഥാനത്തുനിന്ന് ഇൗ മാസം ആദ്യആഴ്ച റെയിൽേവ ബോർഡിന് കൈമാറി. നിലവിലെ െട്രയിൻ ഗതാഗതത്തെ ബാധിക്കരുത്, റെയിൽേവ ട്രാക്കുകൾക്ക് സമീപത്തെ കേബിളുകൾ മാറ്റിയിടണം എന്നിവയടക്കമുള്ള നിർേദശങ്ങളുണ്ട്. നിർദിഷ്ട ശബരിമല വിമാനത്താവളംപോലെ പിണറായി സർക്കാറിെൻറ വൻകിട പദ്ധതികളിലൊന്നായി മാറുകയാണ് അതിവേഗ റെയിൽവേയും. എന്നാൽ, ൽ ഭൂമി ഏറ്റെടുക്കുന്നതിനെത്തുടർന്ന് പ്രക്ഷോഭ സാധ്യത മുന്നിൽക്കണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ പദ്ധതി രാഷ്ട്രീയമായി ചർച്ചചെയ്യേണ്ടെന്നാണ് സർക്കാർ തീരുമാനം.
പാത പോകുന്ന വഴി
തിരുവനന്തപുരത്ത് കൊച്ചുവേളിയില്നിന്ന് തുടക്കം. കഴക്കൂട്ടം, കല്ലമ്പലം, കണിയാപുരം, ആലേങ്കാട്, പാരിപ്പള്ളി കിഴക്കനേല, ചാത്തന്നൂർ സ്പിന്നിങ്മിൽ, കൊട്ടിയം, മുഖത്തല (കൊല്ലം സ്റ്റേഷൻ), കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂർ, മുളക്കുഴ വഴി ചെങ്ങന്നൂരിൽ (പിരളശ്ശേരി എൽ.പി സ്കൂളിനുസമീപം വല്ലന റോഡിലെ ടുട്ടൂസ് ട്രാവൽസിനടുത്താണ് ചെങ്ങന്നൂരിലെ നിർദിഷ്ട സ്റ്റേഷൻ).
മുളക്കുഴയിലെത്തി പുത്തൻകാവ്, ആറാട്ടുപുഴ, നെല്ലിക്കൽ, കോയിപ്പുറം, ഇരവിപേരൂർ, കവിയൂർ, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറക്കൽ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. മുട്ടമ്പലം ദേവലോകം ഭാഗത്താണ് നിർദിഷ്ട സ്റ്റേഷൻ. നട്ടാശ്ശേരി, ചാലക്കൽ ക്ഷേത്രം, ചെറുവണ്ടൂർ കോളജ് മൈതാനം, ഏറ്റുമാനൂർ, വെമ്പള്ളി, വൈക്കം മുക്ക്-വിളയംകോട് റോഡ് ക്രോസ്, നീരലക്കാട്ടിൽ, പാഴൂർ, ചോറ്റാനിക്കര, ബ്രഹ്മപുരം വഴി കാക്കനാടാണ് എറണാകുളം സ്റ്റേഷൻ. പഴങ്ങനാട്, പുക്കാട്ടുപടി, നെടുവന്നൂർ (നെടുമ്പാശ്ശേരി വിമാനത്താവളം സ്റ്റേഷൻ). അങ്കമാലി, അമ്പഴക്കാട്, കൊെമ്പാടിഞ്ഞാമാക്കൽ (തൃശൂർ സ്റ്റേഷൻ). ഇവിടെനിന്ന് പൂേത്താൾ, മണലാർക്കാവ്, വിയ്യൂർ, പട്ടിക്കര, ചെമ്മന്തട്ട, പോർക്കുളം, ചങ്ങരംകുളം, ആലേങ്കാട്, എടപ്പാൾ, കാലടി, തിരുനാവായ, തിരുത്തി, വെങ്ങാലൂർ വഴി തിരൂർ. തുടർന്ന് കാസർകോടുവരെ നിലവിലെ പാതക്ക് സമാന്തരം. ആകെ 11 സ്റ്റേഷൻ.
Alignment of Silver Line corridor - Google My Maps
Alignment of Silver Line corridor
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.