വേഗ റെയിൽപാത; സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്നതായി ആശങ്ക
text_fieldsകോഴിക്കോട്: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വേഗ റെയിൽപാത പാതക്ക് അണിയറ നീക്കം നടത്തുന്നത് ജനപ്രതിനിധികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചാണെന്ന ദക്ഷിണ റെയിൽവേ മുൻ ചീഫ് എൻജിനീയറുടെ വിലയിരുത്തൽ കേന്ദ്രാനുമതിക്ക് തിരിച്ചടിയാകും.
വേഗപാത സംബന്ധിച്ച് സാങ്കേതിക കുരുക്കുകളും കേന്ദ്ര റെയിൽവേ ബോർഡി െൻറ തടസ്സവാദങ്ങളും ഉയർന്നതിനു പിന്നാലെയാണ് ദക്ഷിണ റെയിൽവേ മുൻ ചീഫ് എൻജിനീയറും കെ റെയിൽ പദ്ധതി റിപ്പോർട്ട് തയാറാക്കിയ കമ്പനിയുടെ ഉപദേശകനുമായ അലോക് കുമാർ വർമയുടെ വെളിപ്പെടുത്തൽ. അർധ വേഗ റെയിൽപാത നടപ്പാക്കുന്നതു പലതും മറച്ചു െവച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണെന്ന് അലോക് കുമാർ വെളിപ്പെടുത്തി.
പദ്ധതിയുടെ ബ്രോഡ്ഗേജ് ഉൾപ്പെടെയുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടി മുന്നോട്ടു െവച്ച നിർദേശങ്ങൾ കെ-റെയിൽ അധികൃതർക്ക് അനഭിമതമായതിനാലാണ് ഉപദേശക കമ്പനിയായ സിസ്ട്രയിൽനിന്നു രാജി െവക്കാൻ താൻ നിർബന്ധിതനായതെന്ന് അദ്ദേഹം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതോടെ സർക്കാറിനെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിക്ക് കെ. റെയിൽ അധികൃതർ അണിയറ നീക്കം നടത്തുന്നതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിർമാണ ചെലവ് ഉൾപ്പെടെയുള്ളവ കുറച്ചുകാണിച്ചെന്ന കേന്ദ്ര റെയിൽവേ ബോർഡി െൻറ പരാതി നിലനിൽക്കെ അലോക് കുമാറി െൻറ പുതിയ വെളിപ്പെടുത്തൽ പദ്ധതിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കുകയാണ്. പദ്ധതിക്ക് തുക കുറച്ചുകാണിച്ചതിനുപുറമെ ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ചും വിവാദം ഉയർന്നിട്ടുണ്ട്. 15-20 മീറ്റർ സ്ഥലമേ പദ്ധതിക്ക് ഏറ്റെടുക്കൂവെന്നാണ് കെ. റെയിൽ എം.ഡി വി. അജിത് പറഞ്ഞത്. കുറഞ്ഞത് 40 മീറ്റർ സ്ഥലമെങ്കിലും വേണ്ടിവരുമെന്നും ഇരുവശത്തെയും സർവിസ് റോഡുകൾക്കുൾപ്പെടെ സ്ഥലം വേണ്ടതിനാൽ 100 മീറ്റർ വരെ തന്നെ ഏറ്റെടുക്കേണ്ടിവന്നേക്കാമെന്നും അലോക് കുമാർ പറയുന്നു. ട്രെയിൻ സർവിസി െൻറ പ്രകമ്പനം ഏറെ പ്രശ്നം സൃഷ്ടിക്കുമെന്നും ഇദ്ദേഹം പറഞ്ഞതോടെ സമരസമിതി മുന്നോട്ടുവെച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയുകയാണെന്ന് സമരസമിതി കൺവീനർ എം.ടി തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.