അതിവേഗ റെയിൽപാത: ഭൂമിക്കായി തിടുക്കം, പദ്ധതി റിപ്പോർട്ടിൽ ചവിട്ടിപ്പിടിത്തം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിലിന് സ്ഥലമെടുപ്പ് നടപടി ആരംഭിച്ചിട്ടും പദ്ധതി റിപ്പോർട്ടും(ഡി.പി.ആർ) പാരിസ്ഥിതികാഘാത വിലയിരുത്തലും (ഇ.െഎ.എ) പുറത്തുവിടാതെ സർക്കാർ. 11 ജില്ലകളിൽ ഭൂമിയേറ്റെടുക്കൽ സെല്ലുകൾ തുടങ്ങുേമ്പാഴും സ്റ്റോപ്പുകളും വേഗവും അലൈൻമെൻറുമല്ലാതെ പദ്ധതി രേഖ സംബന്ധിച്ച വിശദാംശങ്ങെളാന്നും പുറത്തുവിട്ടിട്ടില്ല.
എത്രത്തോളം കൃഷിഭൂമിയും തണ്ണീർത്തടങ്ങളും വീടുകളും ജനവാസമേഖലകളും ഏറ്റെടുക്കേണ്ടിവരുമെന്നത് ഇപ്പോഴും അജ്ഞാതമാണ്. വിവരാവകാശ അപേക്ഷക്കും പ്രതികരണമില്ല. അതേസമയം, 250 ഹെക്ടർ സർക്കാർ ഭൂമി ഉൾപ്പെടെ 1300 ഹെക്ടർ ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 3000 വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ 8500 ഒാളം കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടിവരും. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമമാണ് അവലംബിക്കുക.
നിലവിെല തിരുവനന്തപുരം-കാസർകോട് പാതയുടെ ശേഷിയെക്കാൾ 115 ശതമാനമാണ് ട്രെയിൻ ഗതാഗതം എന്ന് ചൂണ്ടിക്കാട്ടിയാണ് നാല് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന അതിവേഗപാതക്ക് നടപടി തുടങ്ങിയത്.
40 ശതമാനം (തിരൂർ-കാസർകോട്) നിലവിലെ പാതക്ക് സമാന്തരമായും 60 ശതമാനം (തിരുവനന്തപുരം-തിരൂർ) വിട്ടുമാറിയുമാണ് നിർമിക്കുന്നതെങ്കിലും റെയിൽവേ സംവിധാനങ്ങളുമായി നേരിട്ട് ബന്ധമില്ലാതെ പ്രേത്യക സ്വതന്ത്ര ഗതാഗതസംവിധാനമായാണ് സിൽവർ ലൈൻ വിഭാവനം ചെയ്യുന്നത്. സ്റ്റാൻഡേർഡ് ഗേജായാണ് പാത നിർമിക്കുക. ഫലത്തിൽ പാതക്ക് മാത്രമായി രൂപകൽപന ചെയ്യുന്ന െട്രയിനുകൾേക്ക അതിവേഗപാത ആശ്രയിക്കാനാകൂ.നിലവിലെ പാതക്ക് സമാന്തരമല്ലാത്ത ഭാഗങ്ങളിൽ 15 മുതൽ 25 മീറ്റർവരെ വീതിയിൽ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ കണ്ടെത്താനാണ് നിർദേശം. ഇത് നെൽപ്പാടങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും ഇടനാടൻ കുന്നുകളുടെയും വൻതോതിലുള്ള നാശത്തിന് കാരണമാകുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാധൻ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്ക് ആകെ ചെലവ് പ്രതീക്ഷിക്കുന്നത് 63941 കോടിയാണ്. 90 ശതമാനവും വായ്പയിലൂടെയാണ് കണ്ടെത്തേണ്ടത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇൗ ഭാരിച്ച ബാധ്യത വഹിക്കാൻ മാത്രം അനിവാര്യമാണോ അതിവേഗ റെയിൽ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.