10 ജില്ലകളിൽ സൂര്യാതപത്തിന് സാധ്യത
text_fieldsതിരുവനന്തപുരം: ഭൂരിഭാഗം ജില്ലകളിലും സൂര്യാതപത്തിന് സാധ്യത. ഞായറാഴ്ച തിരുവനന ്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്ന് -നാല് ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില രണ്ട് - മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഇന്നലെ ആലപ്പുഴ മൂന്ന് ഡിഗ്രിയും കോഴിക്കോട്, കോട്ടയം ജില്ലകളിൽ 2.2 ഡിഗ്രിയും പാലക്കാട് 2.4 ഡിഗ്രിയും ചൂട് ഉയർന്നു. താപമാപിനിയിൽ ശനിയാഴ്ച ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് -39.1 ഡിഗ്രി. കുറവ് പുനലൂരിൽ 22.5 ഡിഗ്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.